മണ്ഡല, മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട 16നു തുറക്കും
മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഈമാസം 16നു തുറക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടാകും.
16നു വൈകിട്ട് അഞ്ചിനാണു നട തുറക്കുന്നത്. അന്നു പ്രത്യേക പൂജകള്‍ ഒന്നും ഇല്ല. വൈകിട്ട് ആറിനു ശേഷം പുതായി ചുതമലയേല്‍ക്കുന്ന മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും.
വൃശ്ചികം ഒന്നിന് രാവിലെ ഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും. തീര്‍ത്ഥാടനകാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് 15ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് അന്നദാനത്തിനു വേണ്ടി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇതിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സുരക്ഷകണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ 3000പോലീസുകാരെ പമ്പയിലും സന്നിധാനത്തുമായി നിയോഗിക്കും. ഒപ്പം കേന്ദ്രസേനയും ഉണ്ടാകും.
നിലക്കലില്‍ പാര്‍ക്കിങിനു വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെക്ടറുകള്‍ തിരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായുള്ള സേഫ്‌സോണ്‍പദ്ധതി നവംബര്‍ 17ന് ഉദ്ഘാടനം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha