ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയമായി ഓച്ചിറക്ഷേത്രത്തിലെ ഒണ്ടിക്കാവ്
ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയമായി ഓച്ചിറ ക്ഷേത്രത്തിലെ ഒണ്ടിക്കാവ്. ഇവിടെ പ്രദിക്ഷണം വച്ചാല്‍ മാത്രമേ തീര്‍ഥാടനം പൂര്‍ത്തിയാകുവെന്ന പഴമൊഴിതന്നെയുണ്ട്. ഐതിഹ്യപ്പെരുമയാല്‍ സമ്പുഷ്ടമാണു ഒണ്ടിക്കാവ്. പണ്ടു വടക്കന്‍ ദേശത്തുനിന്നുള്ള ഒരു ബ്രാഹ്മണന്‍ പരബ്രഹ്മത്തെ സ്ഥിരമായി പൂജിച്ചിരുന്നു. നിത്യപൂജകണ്ട് ബ്രഹ്മണന്റെ ഭൃത്യന്‍ ഏതാണു പരബ്രഹ്മം എന്നു ചോദിച്ചു. ഭൃത്യനെ കളിയാക്കാന്‍ ബ്രാഹ്മണന്‍ മാടപ്പോത്താണു പരബ്രഹ്മം എന്നു പറഞ്ഞു. ഇതു സത്യമണെന്ന് വിശ്വസിച്ച് അന്നുമുതല്‍ ഭൃത്യന്‍ മാടപ്പോത്തിന്റെ ഉപാസകനായി.കാലങ്ങള്‍ക്കു ശേഷം ബ്രാഹ്മണനും ഭൃത്യനുംകൂടി ഒരു യാത്ര പുറപ്പെട്ടു.
ഭൃത്യന്‍ താന്‍ കൂടെ ഉപവസിക്കുന്ന മാടപ്പോത്തിനെ കൂട്ടാന്‍ മറന്നില്ല. ഒടുവില്‍ ദേശങ്ങള്‍ താണ്ടി ഓച്ചിറയിലെത്തി. ഇടതൂര്‍ന്ന കാടുകള്‍ക്കു നടുവിലൂടെ നടക്കുമ്പോള്‍ മാടപ്പോത്തിന്റെ കൊമ്പ് വൃക്ഷശിരത്തില്‍ കുടുങ്ങി. കൊമ്പ് പിറകോട്ട് ഊരാന്‍ മാടപ്പോത്തിനോട് ഭൃത്യന്‍ പറഞ്ഞു. ഇതുകേട്ടു തിരിഞ്ഞു നോക്കിയ ബ്രാഹ്മണന് മാടപ്പോത്തിനെ കാണാന്‍ കഴിഞ്ഞില്ല. എവിടെ മാടപ്പോത്തെന്നു ബ്രാഹ്മണന്‍ ചോദിച്ചപ്പോള്‍, തന്നെ തൊട്ടു നോക്കാന്‍ ഭൃത്യന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തപ്പോള്‍ ബ്രാഹ്മണന്‍ മാടപ്പോത്തിനെ കണ്ടു. സ്പര്‍ശനം നിര്‍ത്തിയപ്പോള്‍ മാടപ്പോത്തിനെ വീണ്ടും കാണാതായി. വീണ്ടും ചോദിച്ചപ്പോള്‍ ഭൃത്യന്‍ കാവിലേക്കു ചൂണ്ടി ഒണ്ടിക്കാവില്‍ എന്നു പറഞ്ഞു. ഇതാണ് പില്‍കാലത്ത് ഒണ്ടിക്കാവ് എന്നറിയപ്പട്ടതെന്നാണ് ഐതിഹ്യം .ഭക്തര്‍ ഒണ്ടിക്കാവില്‍ പ്രദിക്ഷണം വച്ചാണു തിരികെപ്പോകുന്നത്. പഴമചോരാതെ ഒണ്ടിക്കാവ് ഇന്നും ഭരണസമിതി കാത്തുസൂക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha