ജെറുസലേമെന്ന ക്രിസ്ത്യാനികളുടെ പുണ്യ സ്ഥലം; യേശുക്രിസ്തു സഞ്ചരിച്ചതും ജീവിച്ചതുമായ ഇടങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹമില്ലേ? ജെറുസലേമിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക!!!

ക്രിസ്ത്യാനികളുടെ പുണ്യ സ്ഥലം എന്നറിയപ്പെടുന്നതാണ് ജെറുസലേം. പല ക്രിസ്ത്യാനികളും ഇവിടേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. യേശുക്രിസ്തു സഞ്ചരിച്ചതും ജീവിച്ചതുമായ ഇടങ്ങൾ സന്ദർശിക്കുക എന്നത് ഓരോ ക്രിസ്ത്യാനികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആഗ്രഹം തന്നെയാണ്.
ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്.
മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണിത് ജെറുസലേം അഥവാ യെരുശലേം എന്നറിയപ്പെടുന്നു. ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം നിലക്കൊള്ളുന്നത് . ഇസ്രായേൽ ഈ നഗരത്തെയാണ് തലസ്ഥാനമായി പറയുന്നത് . എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും അടിസ്ഥാനത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലിയ സ്ഥലം തന്നെയാണ് ജെറുസലേം. ഈ നഗരത്തിൽ ഏകദേശം 732,100 ജനങ്ങൾ താമസിക്കുന്നുണ്ട്. ജെറുസലേം സ്ഥിതി ചെയ്യുന്നത് മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ്. പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായി ആധുനിക ജെറുസലേം വളർന്നു വന്നിരിക്കുകയാണ് .
ബി.സി 3000 മുതൽ ജറുസലേം നഗരം ഉണ്ട്. അമോര്യരുടെ നഗരമായിരുന്നു.ഇസ്രയേൽ ന്യായാധിപൻ ആയ ജോഷ്വായുടെ നേതൃത്വത്തിൽ ജറുസലേം പിടിച്ചടക്കുകയായിരുന്നു. യൂദാ ഗോത്രത്തിൻ്റെ അവകാശമായി ജറുസലേം പിന്നീട് കൈമാറുകയും ചെയ്തു . ദാവീദ് രാജാവിൻ്റെ മകൻ സോളമൻ രാജാവ് അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.
യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങൾ നടന്നത് ജറുസലേമിലാണ്. ക്രിസ്തുവിന് മുൻപ് 10-ആം ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഈ സ്ഥലത്തേക്ക് യാത്ര ആഗ്രഹിക്കുന്നവർ എന്ത് ചെയ്യണം?
ടൂർ ഏജൻസികൾ ഇവിടെയുള്ള യാത്ര പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. പുണ്യ സ്ഥലങ്ങളിൽ സന്ദർശിക്കാൻ കൂടുതൽ മുൻകൈ എടുക്കുന്നത് സഭകളാണ്. അത്തരത്തിൽ ടൂർ പാക്കേജുകളിലൂടെ നിങ്ങൾക്ക് ഈ സ്ഥലം സന്ദർശിക്കാൻ സാധിക്കും. തീർച്ചയായിട്ടും ഒരുപാട് ചെലവ് വരുന്ന യാത്ര തന്നെയായിരിക്കും ജെറുസലേം യാത്ര ഇവിടേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ തീർച്ചയായും ഈ സവിശേഷതകൾ എല്ലാം അറിഞ്ഞുകൊണ്ട് യാത്ര പുറപ്പെടുക.
https://www.facebook.com/Malayalivartha