തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുളയില്‍നിന്നു പുറപ്പെടും; 27ന് മണ്ഡലപൂജയോടെ ക്ഷേത്ര നട അടയ്ക്കും
ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിനു പരസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ 27ന് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നടക്കും. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും. മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയായി 23നു രാവിലെ 7.30ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രമതിലകത്തുനിന്നു പുറപ്പെടും. 23നു രാത്രി ഓമല്ലൂര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കും. പിറ്റേദിവസം അവിടെനിന്നു പറപ്പെട്ട് രാത്രി കോന്നിമുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും. 25നു രാവിലെ അവിടെനിന്നു പുറപ്പെടുന്ന ഘോഷയാത്ര രാത്രി റാന്നിപെരുനാട് ക്ഷേത്രത്തില്‍ വിശ്രമിക്കും. 26ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ പമ്പ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പ ഗണപതികോവിലിലേക്ക് ആനയിക്കും.
വൈകുന്നേരം നാലിന് സന്നിധാനത്തേക്ക് ഘോഷയാത്ര പുറപ്പെടും. അഞ്ചിനു ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ദേവസ്വം അധികൃതരും ആചാരാനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് ആനയിക്കും. പതിനെട്ടാംപടിക്കു മുകളില്‍വച്ച് ദേവസ്വം ഭാരവാഹികളും ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ച് ക്ഷേത്ര ശ്രീകോവിലില്‍ എത്തിക്കും. തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. തുടര്‍ന്ന് രാത്രി പത്തിന് ക്ഷേത്രനട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30നു വൈകുന്നേരം അഞ്ചിന് നട വീണ്ടും തുറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha