ശബരിമല ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് തുടക്കമായി
കാനനവാസനായ ശബരിമല ധര്‍മ ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു.
ഘോഷയാത്ര ഇന്ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും വ്യാഴാഴ്ച കോന്നി മുരിംഗമംഗലം ക്ഷേത്രത്തിലും വെള്ളിയാഴ്ച പെരുനാട് അയ്യപ്പക്ഷേത്രത്തിലും രാത്രി വിശ്രമിക്കും. തങ്കയങ്കി കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ഭക്തര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ തങ്കയങ്കിക്ക് സ്വീകരണം നല്‍കും. പമ്പ ഗണപതിക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം 3ന് പുറപ്പെടുന്ന തങ്കയങ്കിഘോഷയാത്രയെ വൈകീട്ട് 5ന് ശരം കുത്തിയില്‍ സ്വീകരിക്കും.പതിനെട്ടാംപടിക്കുമുകളില്‍ ദേവസ്വംബോര്‍ഡ്പ്രതിനിധികള്‍ സ്വീകരിച്ചശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ശ്രീകോവിലിലേക്കടുക്കും. തുടര്‍ന്ന് ദീപാരാധന നടക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ഡലപൂജ. ശനിയാഴ്ചയും ഞായറാഴ്ചയും തങ്കയങ്കിചാര്‍ത്തിയ അയ്യപ്പനെക്കണ്ട് തൊഴാം. തങ്കയങ്കിഘോഷയാത്ര ബുധനാഴ്ചമണ്ഡലപൂജയ്ക്കുശേഷം ഞായറാഴ്ചരാത്രി പത്തിന് നട അടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും.
ചിത്തിരതിരുനാള്‍ ബാലരാമവര്‍മരാജാവ് നടയ്ക്കുവച്ചതാണ് തങ്കയങ്കി. നാനൂറ്റി അന്‍പത്തിയൊന്ന് പവന്‍ തൂക്കംവരുന്ന തങ്കയങ്കിയില്‍ തിരുമുഖം, കിരീടം, പീഠം, കൈകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha