തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ഇന്ന് തുടക്കം....
തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് ആരംഭിക്കുന്ന ബ്രഹ്മോത്സവം സെപ്തംബര്‍ 26-ന് അവസാനിക്കും. ബ്രഹ്മോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിരവധി ഭക്തരാണ് ബ്രഹ്മോത്സവത്തില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തുന്നത്.
ക്ഷേത്രത്തിലെ യാഗശാലയില്‍ ക്ഷേത്ര പൂജാരിമാര്‍ അങ്കുരാര്‍ച്ചന നടത്തി. ആഗമ ശാസ്ത്ര പ്രകാരം എല്ലാ വേദ ഉത്സവത്തിനും മുമ്പായാണ് അങ്കുരാര്‍ച്ചന നടത്തുന്നത്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അങ്കുരാര്‍ച്ചനയുടെ ഭാഗമായി ക്ഷേത്രത്തിലെ നാല് തെരുവുകളില്‍ ഘോഷയാത്ര നടത്തും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വെങ്കിടേശ്വര സ്വാമിയ്ക്ക് പട്ട് പുടവകള്‍ സമര്‍പ്പിക്കുകയും ചെയ്യും.
ധാന്യങ്ങള്‍ മുളപ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭൂമി മുഴുവന്‍ ഐശ്വര്യം കൈവരിക്കുമെന്നാണ് വിശ്വാസം. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മഹോത്സവമായാണ് ബ്രഹ്മോത്സവം കണക്കാക്കുന്നത്.
"
https://www.facebook.com/Malayalivartha