ആഴിമല ശിവക്ഷേത്ര തീര്‍ത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും... കേരളത്തില്‍ ആരാധനാലയങ്ങളില്‍ നിന്നും ഉയരുന്നത് സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി
കേരളത്തില്‍ ആരാധനാലയങ്ങളില്‍ നിന്നും ഉയരുന്നത് സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീര്‍ത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ മേഖലയില്‍ ബീച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആഴിമല ബീച്ചില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കുകയും ചെയ്യും. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോവളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിക്കുന്ന മാസ്റ്റര്‍ പദ്ധതിയില്‍ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ സ്‌പോര്‍ട്‌സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകള്‍ എന്നിവയുടെ സാധ്യതാ പഠനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha