പ്രാര്‍ത്ഥനയോടെ ഭക്തര്‍.... ഗുരുവായൂര്‍ ഏകാദശി ഇന്ന്.... 54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനം, ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങളൊരുക്കി ദേവസ്വം

പ്രാര്‍ത്ഥനയോടെ ഭക്തര്‍.... ഗുരുവായൂര്‍ ഏകാദശി ഇന്ന്.... 54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനം, ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങളൊരുക്കി ദേവസ്വം. ഏകാദശി ദിനത്തിലാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും.
കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ കാഴ്ച്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും.
അതേസമയം ഗുരുവായൂര്‍ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നുണ്ട്. ഭഗവാന്‍ കൃഷ്ണന്‍ ഗീതോപദേശം നല്‍കിയ ദിനമാണെന്നാണ് ഈ ദിവസത്തെ അറിയപ്പെടുന്നത്. ദശമി ദിവസത്തില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് തുറന്ന നട ദ്വാദശി ദിവസമായ വെള്ളിയാഴ്ച രാവിലെ 8നു മാത്രമേ അടയ്ക്കുകയുള്ളു.
54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനം നല്‍കും. കൊളാടി കുടുംബത്തിന്റെ വകയായി നവമി നെയ്‌വിളക്ക് കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ തെളിഞ്ഞു. ഏകാദശി ദിനമായ ഇന്ന് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിഐപി ദര്‍ശനം ഉണ്ടാകില്ല. വരി നില്‍ക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക.
പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല. ദ്വാദശി ദിവസമായ 24ന് പ്രസാദമൂട്ട് രാവിലെ ഏഴുമണി മുതല്‍ 11 മണി വരെയാകുമുണ്ടാകുക.
"
https://www.facebook.com/Malayalivartha