ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍ ഗുരുവായൂരില്‍....

ഏകാദശി നിറവില്‍ കണ്ണനെ തൊഴുത് ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ഗുരുവായൂര്‍ ക്ഷേത്രനട ഇന്ന് രാവിലെ എട്ടു മണിയോടെ അടയ്ക്കും.
രാവിലെ പഞ്ചവാദ്യം അകമ്പടിയോടെ കാഴ്ചശീവേലിക്ക് ശേഷം ശ്രീ ഗുരുവായൂരപ്പന്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
തിമിലയില്‍ പല്ലശ്ശന മുരളീ മാരാര്‍, മദ്ദളം കലാമണ്ഡലം ഹരി നാരായണന്‍, ഇടക്ക കടവല്ലൂര്‍ മോഹനന്‍ മാരാര്‍, കൊമ്പ്മച്ചാട് ഉണ്ണി നായര്‍, താളംഗുരുവായൂര്‍ ഷണ്‍മുഖന്‍ എന്നിവര്‍ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.
ഇന്നലെ രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടില്‍ നാല്‍പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുകയുണ്ടായി. വിഐപി ദര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം 54 മണിക്കൂര്‍ മുഴുവനായി നടതുറന്ന് ദര്‍ശനമുണ്ടായിരുന്നു. ഏകാദശി വ്രതംനോറ്റ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു ദേവസ്വം. ഏകാദശി ദിനത്തിലാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.
രാവിലെ കാഴ്ച്ച ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. അതേസമയം ഗുരുവായൂര്‍ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നുണ്ട്. ഭഗവാന്‍ കൃഷ്ണന്‍ ഗീതോപദേശം നല്‍കിയ ദിനമാണെന്നാണ് ഈ ദിവസത്തെ അറിയപ്പെടുന്നത്.
"
https://www.facebook.com/Malayalivartha