കന്നിമല ചവിട്ടിയത് നൂറാം വയസ്സില്‍...ശബരിമലയില്‍ ആദ്യമായി എത്തിയത് മൂന്നു തലമുറയില്‍പെട്ടവരോടൊപ്പം നൂറാം വയസ്സില്‍...
കന്നിമല..... ശബരിമലയില്‍ ആദ്യമായി എത്തിയത് മൂന്നു തലമുറയില്‍പെട്ടവരോടൊപ്പം നൂറാം വയസ്സില്‍... നൂറാം വയസ്സില്‍ കന്നിമല ചവിട്ടി വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ.
കൊച്ചുമകന്‍ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരോടൊപ്പമാണ് സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയില്‍ പോകാന്‍ വൈകിയത് എന്ന ചോദ്യത്തിന് ഉടനെ തന്നെയുണ്ടായി.
നേരത്തേ പോകണമെന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. നൂറു വയസാകുമ്പോഴേ ശബരിമലയിലേക്ക് പോകൂ എന്ന് തീരുമാനിച്ചു. അങ്ങനെ ഇപ്പോള്‍ എത്തി.
മൂന്നാനക്കുഴിയില്‍ നിന്ന് രണ്ടിനാണ് പതിനാലംഗസംഘം യാത്രതിരിച്ചത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.
അതേസമയം പൊന്നുംപതിനെട്ടാം പടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാന്‍ വരും വഴി ഒരുപാടു പേര്‍ സഹായിച്ചു. അവരേയും ഭഗവാന്‍ രക്ഷിക്കും എന്നും പാറുക്കുട്ടിയമ്മ പറയുന്നു.
https://www.facebook.com/Malayalivartha