ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്....ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു, ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദര്‍ശനത്തിനുള്ള അവസരം; നിലവില്‍ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്
ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേര്‍ക്കായിരിക്കും ദര്‍ശനത്തിനുള്ള അവസരം. നിലവില്‍ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും സംയുക്തമായി കൂടിയാലോചിച്ചാണ് തീരുമാനം. അതേസമയം സ്‌പോര്‍ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് വ്യക്തമാക്കി. വന്‍ ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച ശബരിമലയില്‍ പോയവര്‍ ഞായറാഴ്ച രാവിലെയായിട്ടും തിരികെ വരാനായിട്ടില്ല. പമ്പയില്‍ തിരക്ക് നിയന്ത്രിക്കുന്നുണ്ട്. സന്നിധാനത്തു നിന്നും തിരക്ക് ക്രമാതീതമായതിനാല്‍ അവിടെയുള്ളവര്‍ തൊഴുത് ഇറങ്ങുന്നതിനനുസരിച്ചാണ് ഭക്തരെ കയറ്റിവിടുന്നത്. ശനിയാഴ്ച വെളുപ്പിന് പമ്പയില്‍ എത്തിയവര്‍ക്ക് വൈകുന്നേരമാണ് സന്നിധാനത്ത് എത്തിച്ചേരാനായതും അവര്‍ രാത്രി പത്തുമണിയോടെയാണ് ദര്‍ശനം ലഭ്യമായതും. അത്രയ്ക്ക് തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് എല്ലാ ഭക്തരും പറയുന്നു.
അതേസമയം ശബരിമല അപ്പാച്ചിമേട്ടില്‍ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി കുമാറിന്റെ മകള്‍ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്.
അപ്പാച്ചിമേട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരാണ് ദര്‍ശനത്തിനെത്തിയത്. അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇന്നലെ പ്രത്യേക സിറ്റിംങ് നടത്തിയിട്ടുണ്ടായിരുന്നു.
അതേസമയം ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കനിവ് 108 ആംബുലന്‍സിന്റെ 44 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.സവനം ലഭ്യമാകുന്നതാണ്.
https://www.facebook.com/Malayalivartha