ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും
ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം. സന്നിധാനത്ത് ദര്‍ശനത്തിന് ഇന്നലെ മാത്രം എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുന്നു. ഭക്തജന തിരക്ക് കാരണം പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളില്‍ തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും സാധ്യതയുണ്ട്. ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും. 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും.
അതേസമയം ശര്‍ക്കര ക്ഷാമം മൂലം ഉല്‍പാദനം നിലച്ചു....ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി, പ്രതിഷേധത്തോടെ തീര്‍ത്ഥാടകര്‍. ഇന്നലെ രാവിലെ മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു തീര്‍ത്ഥാടകന് അഞ്ചു ബോട്ടില്‍ അരവണയും അഞ്ചു പായ്ക്കറ്റ് അപ്പവും മാത്രമാണ് നല്‍കുന്നത്. ഇത് തീര്‍ത്ഥാടകരുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കി. വലിയ അളവില്‍ പ്രസാദങ്ങള്‍ വാങ്ങാനായി എത്തുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. ഒരാള്‍ക്ക് അഞ്ചു ബോട്ടില്‍ എന്ന തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകള്‍ക്ക് മുമ്പില്‍ വന്‍ തിക്കും തിരക്കുമാണുമുള്ളത്.
"
https://www.facebook.com/Malayalivartha