91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും. രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തില്‍നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും.തുടര്‍ന്ന് മഹാസമാധി പീഠത്തില്‍ കലശാഭിഷേകം നടക്കും.
10ന് 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് 'ഗുരുദേവ കൃതികളിലെ കാവ്യാത്മകത' സമ്മേളനം സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ്മ അധ്യക്ഷനാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന തീര്‍ഥാടന സമാപന സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അധ്യക്ഷനാകും.
91ാമത് ശിവഗിരി തീര്‍ഥാടനത്തിലെ പ്രധാന ചടങ്ങായ തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കുംശേഷം ഗുരുസമാധിയില്‍നിന്ന് പുറപ്പെട്ട അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തിയവര്‍ അകമ്പടിയായി.അപൂര്‍വമായാണ് ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്തെത്തിക്കുക. മഹാസമാധിയില്‍നിന്ന് എഴുന്നള്ളിച്ച ഗുരുദേവ റിക്ഷ ഘോഷയാത്ര ശിവഗിരി, മൈതാനം റെയില്‍വേ സ്‌റ്റേഷന് മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിച്ചു.
"
https://www.facebook.com/Malayalivartha