ഒരുക്കങ്ങള്‍ തകൃതിയില്‍.... മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ തകൃതിയിലാക്കുന്നു...
ഒരുക്കങ്ങള്‍ തകൃതിയില്‍.... മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ തകൃതിയിലാക്കുന്നു...
അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബാരിക്കേഡ്, വെള്ളം, വെളിച്ചം എന്നിവ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പാണ്ടിത്താവളം, ഇന്‍സിനറേറ്റര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും മകരജ്യോതി കാണാന്‍ തീര്‍ഥാടകര്‍ കാത്തിരിക്കുന്നത്.
ഇവിടെ അടിക്കാടുകള്‍ തെളിച്ച് അയ്യപ്പന്മാര്‍ക്കു പര്‍ണശാലകള്‍ കെട്ടി വിരിവയ്ക്കാനും മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കാനുമാണു സൗകര്യങ്ങള്‍ ഒരുക്കുക. വനം വകുപ്പുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്‍സിനറേറ്ററിനു സമീപം ഏതാനും വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന സ്ഥലം ദേവസ്വം ബോര്‍ഡിനു തിരിച്ചു കിട്ടിയതിനാല്‍ അവിടെയാണ് പ്രധാനമായും മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നത്. 4.7 ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ 2.5 ഏക്കര്‍ സ്ഥലം നിരപ്പാണ്.
അവിടെ അടിക്കാട് തെളിച്ചു മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ക്ക് സൗകര്യം ഒരുക്കും. അവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അപകടാവസ്ഥയും ഒഴിവാക്കുകയും ചെയ്യും. വനമേഖലയില്‍ പര്‍ണശാല കെട്ടാനായി അനുവദിക്കില്ലെന്നും വനം വകുപ്പ് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. എന്നാലും മകരവിളക്കു കാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ തടിച്ചു കൂടുന്ന പ്രദേശം എന്ന നിലയില്‍ ഉരക്കുഴി ഭാഗം മുതല്‍ പാണ്ടിത്താവളം ജലസംഭരണി വരെ ആവശ്യത്തിനു വെളിച്ചം നല്‍കാനായി കെഎസ്ഇബി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് എല്ലാ വര്‍ഷവും വനത്തിലെ അടിക്കാട് തെളിച്ചാണു അയ്യപ്പന്മാര്‍ക്കു പര്‍ണശാലകള്‍ കെട്ടി ജ്യോതി ദര്‍ശനത്തിനു കാത്തിരിക്കുന്നത്.
അതേസമയം ജ്യോതി ദര്‍ശനത്തിനു ശേഷമുള്ള തിക്കിലും തിരക്കിലും അപകടമുണ്ടാകാതിരിക്കാന്‍ കൂടുതല്‍ പൊലീസിനെയും നിയോഗിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha