മതമൈത്രിയുടെ അപൂര്‍വ സംഗമം.... അടുത്തറിയാം എരുമേലി പേട്ടതുള്ളല്‍
ശബരിമല മകരവിളക്ക് കാലത്തെ ഏറ്റവും സവിശേഷമായ ആഘോഷങ്ങളിലൊന്നാണ് പേട്ടതുള്ളല്‍. മത മൈത്രിയുടെ ഏറ്റവും വലിയ പ്രതീകമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയില്‍ ഇന്ന് നടക്കുമ്പോള്‍ നമുക്കടുത്തറിയാം പേട്ടതുള്ളലിനെ.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ് എരുമേലി പേട്ടതുള്ളല്‍.
അധര്‍മ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയര്‍ന്ന ജനശക്തിയുടെ വിശ്വരൂപമാണ് എരുമേലി പേട്ടതുള്ളല്‍. മഹിഷിയെ നിഗ്രഹിച്ച് ധര്‍മ്മ സംസ്ഥാപനം നടത്തിയ അയ്യന്‍ അയ്യപ്പന്‍ ജനങ്ങളില്‍ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കിയതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ്.
ശബരിമലയില്‍ ആദ്യമായി വരുന്ന കന്നിസ്വാമിമാര്‍ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളല്‍. ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവര്‍ അയ്യപ്പക്ഷേത്രത്തിനും വാവരുടെ പള്ളിക്കുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവര്‍ നദിയില്‍ പോയി കുളിക്കുന്നു.
കുളികഴിഞ്ഞ ശേഷം ഭക്തര്‍ വീണ്ടും ക്ഷേത്രം സന്ദര്‍ശിച്ച് അയ്യപ്പനില്‍ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തര്‍ തങ്ങളുടെ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോകുന്നു.
വ്രതാനുഷ്ഠാനകഅലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട് ഒരു നാണയം വെറ്റിലപാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വെച്ചു നമസ്‌കരിക്കുന്ന പ്രായശ്ചിത്തമാണ് പേട്ടകെട്ടിലെ ആദ്യ ചടങ്ങ്.
പെരിയസ്വാമിക്കു പേട്ടപ്പണം കെട്ടല്‍ ആണടുത്തത്. ദക്ഷിണ എന്നാണതിനു പേര്‍. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാര്‍ കമ്പിന്റെ അഗ്രങ്ങള്‍ തോളില്‍ വഹിക്കുന്നു. ബാക്കിയുള്ളവര്‍ ശരക്കോല്‍, പച്ചിലക്കമ്പുകള്‍, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവന്‍ വാരി പൂശും.
പേട്ടയിലുള്ള കൊച്ചമ്പലത്തിന്റെ മുന്നില്‍നിന്നാണ് പേട്ടതുള്ളല്‍ തുടങ്ങുക. ആദ്യം കോട്ടപ്പടിയില്‍ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എതിരെയുള്ള വാവര്‍പള്ളിയിലേക്കു നീങ്ങുന്നു. ആനന്ദനൃത്തലഹരിയില്‍ അയ്യപ്പന്‍ തിന്തകത്തോം,സ്വാമി തിന്തകത്തോം എന്നാര്‍ത്തുവിളിച്ചാണ് സംഘനൃത്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha