ശരണം വിളിയുമായി ഭക്തര്‍.... മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും...
ശരണം വിളിയുമായി ഭക്തര്‍.... മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കുകയും ചെയ്യും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരുന്നതോടെ അയ്യപ്പ ഭക്തര്‍ ശരണം വിളികളുമായി പതിനെട്ടു പടികള്‍ കയറി അയ്യപ്പ ദര്‍ശനം തുടങ്ങും. നട തുറന്ന ശേഷം ഭക്തര്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്‍ വിഭൂതി പ്രസാദം വിതരണം ചെയ്യുന്നതാണ്.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാകില്ല. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് ഗണപതി ഹോമം. പുലര്‍ച്ചെ 5.30 മുതല്‍ ഏഴ് വരെയും ഒന്‍പത് മുതല്‍ 11 വരെയും നെയ്യഭിഷേകം നടക്കും. പുലര്‍ച്ചെ 7.30 ന് ഉഷപൂജ തുടര്‍ന്ന് ഉദയാസ്തമയ പൂജ. 12.30ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും.
"
https://www.facebook.com/Malayalivartha