ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു
ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു .കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങള്‍ വെള്ളിയാഴ്ച തുറന്നിട്ടുണ്ടായിരുന്നു.
ശൈത്യകാലത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ക്കായി ചാര്‍ധാം ക്ഷേത്രകവാടങ്ങള്‍ തുറന്നത്. വേദമന്ത്രങ്ങള്‍, പൂജ, ധോള്‍, നാഗദശ എന്നിവക്കൊപ്പം ആര്‍മി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് ക്ഷേത്രം തുറന്നത്. നാലുമണിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്കൊടുവില്‍ ആറുമണിക്കാണ്് ക്ഷേത്രനടകള്‍ തുറന്നത്.
പുഷ്പങ്ങളാല്‍ അലങ്കരിച്ച ക്ഷേത്രപരിസരത്ത് മഴയെ നൂറുകണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തി. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്ര വാതിലുകള്‍ തുറന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ചാര്‍ധാം തീര്‍ത്ഥ യാത്ര തുടങ്ങി.
"
https://www.facebook.com/Malayalivartha