നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍
നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍... നാലമ്പല തീര്‍ത്ഥാടനത്തിന് തൃപ്രയാര്‍ ശ്രീരാമ സ്വാമിക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാകുന്നു. 16ന് ചൊവ്വാഴ്ചയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുക.
ക്ഷേത്ര മതില്‍ക്കെട്ടിനകത്തും പുറത്തും ഭക്തര്‍ക്ക് ഒരേസമയം മഴ നനയാതെ നില്‍ക്കാനുള്ള പന്തലിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. 5,000 പേര്‍ക്ക് വരി നില്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ദര്‍ശനം കഴിഞ്ഞ് വടക്കെ നടയിലൂടെ പുറത്തുകടക്കുന്നവര്‍ക്ക് ക്യൂ നില്‍ക്കുന്നവരുടെ വരി മുറിയാതിരിക്കാന്‍ ഫ്ളൈ ഓവര്‍ സംവിധാനം ഏര്‍പ്പെടുത്തി.
ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാന്‍ മൊബൈല്‍ കൗണ്ടറും കിഴക്കും പടിഞ്ഞാറും നടപ്പുരയില്‍ പ്രത്യേകം കൗണ്ടറും എര്‍പ്പെടുത്തി. ഇവിടെ നിന്നും സ്പെഷ്യല്‍ പായസം, അവില്‍ എന്നിവ ശീട്ടാക്കാവുന്നതാണ്.
ശുദ്ധജലം, ചുക്കുകാപ്പി വിതരണം എന്നിവയ്ക്കുള്ള സൗകര്യങ്ങളും തയ്യാറായിവരുന്നു. പ്രാഥമിക ആവശ്യം നിറവേറ്റുന്നതിന് താത്കാലിക ടോയ്ലെറ്റും ഇ ടോയ്ലെറ്റ് സംവിധാനവും ഏര്‍പ്പെടുത്തി്. കൂടാതെ ഫസ്റ്റ് എയ്ഡ് സംവിധാനത്തോടെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം പ്രവര്‍ത്തിക്കും. കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സജ്ജമാക്കി. ഭക്തജനങ്ങള്‍ക്കായി ഊട്ടുപുരയില്‍ അന്നദാനവുമുണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha