ആചാരപ്പെരുമയില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യക്ക് തുടക്കമായി...ക്ഷേത്ര പരിസരത്ത് ശക്തമായ സുരക്ഷ
ആചാരപ്പെരുമയില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യക്ക് തുടക്കമായി...ക്ഷേത്ര പരിസരത്ത് ശക്തമായ സുരക്ഷ.
പമ്പയുടെ തീരത്തുള്ള 52 കരകളില്‍ നിന്നും തുഴച്ചിലുക്കാര്‍ പള്ളിയോടങ്ങളിലേറി ഭഗവത്‌സ്തുതികളും പാടി ഇനി പാര്‍ഥസാരഥിയുടെ സന്നിധിയിലേക്കെത്തും.
വഴിപാടിന് ആരംഭം കുറിച്ച ഞായറാഴ്ച പത്ത് പള്ളിയോടങ്ങളാണ് ആറന്മുളയിലേക്ക് എത്തിയത്. തുഴച്ചിലുക്കാരെ ക്ഷേത്രക്കടവില്‍ ആചാരപരമായി വരവേറ്റു. തുഴച്ചിലുക്കാരെ സ്വീകരിക്കാനായി ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത്, കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ല പൊലീസ് മേധാവി വി. അജിത്ത് തുടങ്ങിയവരും ക്ഷേത്രക്കടവില്‍ എത്തി.
കൈയില്‍ നയമ്പുമേന്തി വഞ്ചിപ്പാട്ട് പാടി തുഴച്ചിലുക്കാര്‍ ക്ഷേത്രം വലംവെച്ചു.പിന്നെ ദര്‍ശനം നടത്തി സദ്യയും ഉണ്ട് മനംനിറഞ്ഞ് മടക്കം. വെണ്‍പാല പള്ളിയോടമാണ് ആദ്യം എത്തിയത്.
വള്ളസദ്യയില്‍ പങ്കെടുക്കാനായി എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സദ്യ കഴിച്ചു മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ല ഭരണകൂടവും ഒരുക്കി. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha