കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന്...
കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന്... രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍ നടക്കുക. പുന്നെല്ലിന്റെ കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നതാണ് ഇല്ലം നിറ. കതിര്‍ക്കറ്റകള്‍ ഇന്നലെ ക്ഷേത്രതിരുമുറ്റത്ത് എത്തിച്ചിരുന്നു.
അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിര്‍ക്കറ്റകള്‍ കിഴക്കെ ഗോപുരത്തിന് സമീപം എത്തിച്ചത്. ഇന്ന് പൂജിച്ച ശേഷം കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ഈ മാസം 28 നാണ്.
അതേസമയം ഗുരുവായൂര്‍ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി് ഹൈക്കോടതി. ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതമാണെന്നും തന്ത്രിയുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
നമസ്‌കാര മണ്ഡപത്തില്‍ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ പി സി കൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്‌പെഷല്‍ സിറ്റിങ്ങില്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha