ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍.... അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍.... അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
അഷ്ടമിരോഹിണി സുദിനത്തില്‍ (ആഗസ്റ്റ് 26) ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനമൊരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദേവസ്വം ചെയര്‍മാന്‍ . ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിനത്തില്‍ പൊതുവരി നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദര്‍ശനത്തിനാകും ദേവസ്വം ഭരണ സമിതി മുന്‍ഗണന നല്‍കുക. ഭക്തരുടെ സൗകര്യാര്‍ത്ഥം അന്നേ ദിവസം നിര്‍മ്മാല്യം മുതല്‍ ദര്‍ശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ കടത്തി വിടും. ഇതിനാല്‍ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കുകയും ചെയ്യും. അഷ്ടമിരോഹിണി നാളില്‍ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് രാവിലെ 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം പുലര്‍ച്ചെ നാലര മുതല്‍ 5.30 വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണി വരെയും മാത്രമാകും. തദ്ദേശീയര്‍ക്ക് ക്ഷേത്രത്തില്‍ നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദര്‍ശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കുന്നതാണ്.
ക്ഷേത്ര ദര്‍ശനത്തിനുള്ള പൊതുവരി സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങള്‍ക്ക് വരിനില്‍പ്പിന് സൗകര്യം ഒരുക്കുകയും ചെയ്യും.
ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പൈനാപ്പിള്‍ പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായവറവ്, അച്ചാര്‍, പുളി ഇഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രസാദ ഊട്ട്. രാവിലെ ഒന്‍പത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നില്‍പ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നല്‍കും.
്അതേസമയം വൈകിട്ട് അഞ്ച് മണിക്ക് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാര സമര്‍പ്പണവും ബഹു. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വിഎന്‍ വാസവന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പുരസ്‌കാര സ്വീകര്‍ത്താവ് കലാമണ്ഡലം രാമചാക്യാര്‍ ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. രാത്രി 7:30 മുതല്‍ സംഗീത നൃത്ത നാടകവും കൃഷ്ണനാട്ടവുമുണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha