ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... ശബരിമലയില്‍ ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയരുന്നു
ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... ശബരിമലയില്‍ ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയരുന്നു ... സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിന്നോട്ടില്ല.
ശബരിമലയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയതെന്ന് മന്ത്രി വി.എന്‍.വാസവനും ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആവര്‍ത്തിക്കുന്നു. ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ ആരെങ്കിലും എത്തിയാല്‍ അപ്പോള്‍ പരിശോധിക്കാമെന്നും മന്ത്രി .
സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കി. തിരുപ്പതിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയപ്പോള്‍ എതിര്‍പ്പില്ലാത്ത സംഘടനകള്‍ ശബരിമലയുടെ കാര്യത്തില്‍ രംഗത്തുവരുന്നത് എന്തിനാണെന്നും ചോദിച്ചു.
കഴിഞ്ഞവര്‍ഷം ഭക്തരെ പന്ത്രണ്ട് മണിക്കൂര്‍ വരെ വടംകെട്ടി നിറുത്തുകയും ദര്‍ശനം നടത്താനാകാതെ ചിലര്‍ മടങ്ങിപ്പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.
അതേസമയം 20% ഭക്തര്‍ എത്താറില്ല. ഒരു ദിവസം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരില്‍ കുറഞ്ഞത് 20ശതമാനം ഭക്തര്‍ എത്താറില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.
അതേസമയം തന്നെ എല്ലാവര്‍ക്കും ഈ ഓണ്‍ലൈന്‍ ബുക്കിംഗ് അറിയണമെന്നുമില്ല. കേരളത്തിനു പുറത്തു നിന്നും എത്രയോ ഭക്തജനങ്ങള്‍ പതിവായി വരുന്നുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുമൊക്കെ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തലക്ഷങ്ങള്‍ അവിടെയെത്തുന്നു.
ശബരിമലയില്‍ വ്യത്യസ്ത ജീവിതശ്രേണികളിലുള്ളവര്‍ വരുന്നുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് സാധാരണക്കാരായ ഭക്തജനങ്ങളെ കൂടി പരിഗണിക്കേണ്ടതുമാണ്.
https://www.facebook.com/Malayalivartha