ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി.. .
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണര്‍ത്തി നടന്‍ ജയറാമാണ് മേളപ്രമാണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടര്‍ച്ചയായി 11-ാം വര്‍ഷമാണ് മേളം നടക്കുന്നത്. എല്ലാ വര്‍ഷവും മേളപ്രമാണി ജയറാമാണ്.
ഇടന്തലയില്‍ ചോറ്റാനിക്കര സത്യന്‍ നാരായണന്‍മാരാര്‍, ആനിക്കാട് കൃഷ്ണകുമാര്‍, ആനിക്കാട് ഗോപകുമാര്‍ ഉള്‍പ്പെടെ 17 പേരും വലന്തലയില്‍ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാര്‍, പുറ്റുമാനൂര്‍ മഹേഷ് മാരാര്‍ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്.
ചോറ്റാനിക്കര വേണുഗോപാല്‍, ചോറ്റാനിക്കര ജയന്‍, ചോറ്റാനിക്കര സുനില്‍, രവിപുരം ജയന്‍, ചോറ്റാനിക്കര രാജു ബാഹുലേയ മാരാര്‍ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശന്‍, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂര്‍ക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴല്‍ സംഘവും മേളത്തിന് കൊഴുപ്പേറ്റുന്നു.
കഴിഞ്ഞ 11 വര്‍ഷമായി പവിഴമല്ലി തറ മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം 168-ലധികം കലാകാരന്‍മാരാണ് മേളത്തില്‍ പങ്കു ചേര്‍ന്നത്.
https://www.facebook.com/Malayalivartha