കല്‍പ്പാത്തി രഥോത്സവത്തിന് നാലുക്ഷേത്രങ്ങളിലും വ്യാഴാഴ്ച കൊടിയേറും...
കല്‍പ്പാത്തി രഥോത്സവത്തിന് നാലുക്ഷേത്രങ്ങളിലും നാളെ കൊടിയേറും. പ്രധാന ക്ഷേത്രമായ കല്‍പ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ നാളെ രാവിലെ ഏഴിന് പൂജകള്‍ക്കുശേഷം പകല്‍ 11നും 12നും ഇടയ്ക്കാണ് കൊടിയേറ്റം നടക്കുക. പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നാളെ രാവിലെ കളഭാഭിഷേകം, വേദപാരായണം ചടങ്ങുകള്‍ക്കുശേഷം 10.30നും 11നും ഇടയ്ക്ക് കൊടിയേറ്റും.
പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ എട്ടിന് ആചാരച്ചടങ്ങുകള്‍ക്കുശേഷം 10.15നും 11നും ഇടയ്ക്ക് രഥോത്സവത്തിന് കൊടിയേറും.
ക്ഷേത്രത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍ക്കു പുറമേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 10.30നാണ് കൊടിയേറ്റം.
ഇതിനുമുന്നോടിയായി ബുധന്‍ വൈകുന്നേരം ഗ്രാമങ്ങളില്‍ വാസ്തുശാന്തി നടക്കും. 15നാണ് രഥസംഗമം. രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും.
https://www.facebook.com/Malayalivartha