Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

സ്വാമിയേ ശരണമയ്യപ്പാ.... ഇനി ശരണം വിളിയുടെ നാളുകള്‍... മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

15 NOVEMBER 2024 09:30 AM IST
മലയാളി വാര്‍ത്ത

സ്വാമിയേ ശരണമയ്യപ്പാ.... ഇനി ശരണം വിളിയുടെ നാളുകള്‍... മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും


പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയോടെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പൂര്‍ണ്ണമായും നിറഞ്ഞ് കഴിഞ്ഞു.സുഗമമായ ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.



ശബരിമല നട ഇന്ന് ഒരു മണിക്കൂര്‍ മുമ്പ് തുറക്കും. 5 മണിയായിരുന്നു നേരെത്തെ തീരുമാനിച്ചത്. ഇത് 4 മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യമുണ്ടാകും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കി്. കഴിഞ്ഞ വര്‍ഷം 16 മണിക്കൂര്‍ ദര്‍ശനമായിരുന്നുവെങ്കില്‍ ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിംഗ് 70,000 ത്തില്‍ നിന്നും ഉയര്‍ത്തുന്നത് നിലവില്‍ ആലോചനയില്‍ ഇല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.



ദര്‍ശനസമയം 18 മണിക്കൂര്‍ ആക്കിയതും പമ്പയില്‍ താല്‍ക്കാലിക പാര്‍ക്കിംഗ് അനുവദിച്ചതും തിരക്ക് നിയന്ത്രണത്തില്‍ ഫലപ്രദമാകുമെന്നാണ് ദേവസ്വം ബോര്‍ഡും പൊലീസും പ്രതീക്ഷിക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു... ബൈക്ക് യാത്രികന്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍  (12 minutes ago)

മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കലില്‍ മിനി ബസ് സര്‍വീസ് ആരംഭിച്ചു...  (24 minutes ago)

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല...  (40 minutes ago)

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി  (41 minutes ago)

പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്  (41 minutes ago)

നവീൻ ബാബുവിന്റെ കോൾ ലിസ്റ്റുമായി സംഘം; ആ നമ്പരിൽ സംശയം.. കളക്ട‍റെ പൂട്ടി മഞ്ജുഷ കട്ടയ്ക്ക്  (42 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം  (43 minutes ago)

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (48 minutes ago)

വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ !!!! എയർ ഇന്ത്യ വിമാനത്തിന് നേരെ വീണ്ടും ബോബ് ഭീഷണി  (59 minutes ago)

ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ മഞ്ഞ അലേർട്ട്; തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

സി.പി.എം ന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണ് ; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (1 hour ago)

നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ രാജിവച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് സി.പി.എമ്മിലെ അഡ്വ. കെ.കെ.രത്നകുമാരി  (1 hour ago)

കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക  (1 hour ago)

ഐബിയും, റോയും തേക്കടിയിൽ തമ്പടിച്ചു...! ഇസ്രായേലികളെ തൊട്ടവന്മാരെ കേരളംകടത്തി,രാജ്യദ്രോഹികൾ എന്ന്  (2 hours ago)

Malayali Vartha Recommends