സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്
സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മുന്നു മണിക്ക് നട തുറന്നു.
ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്നതാണ്.
വൈകുന്നേരം മൂന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. തിരക്കുണ്ടാകാനായി സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചു. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍. ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങള്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം 4ന് കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ സന്നിധാനം ശരണാരവത്തിലലിഞ്ഞു.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
അരുണ്‍കുമാര്‍ നമ്പൂതിരിയെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തുകയും ശ്രീകോവിലിനുള്ളില്‍ അയ്യപ്പ വിഗ്രഹത്തിന് സമീപമിരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാളികപ്പുറത്ത് നടന്ന ചടങ്ങില്‍ വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു.
"
https://www.facebook.com/Malayalivartha