സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഉല്‍സവം 15ന് തുടക്കമാകും, പൊങ്കാല 23 ന്
സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവം 15നു തുടങ്ങും. അന്ന് 10.30നാണു പാടി കാപ്പ് കെട്ടി കുടിയിരുത്തല്‍. 23നു 10 മണിക്കു പണ്ടാര അടുപ്പില്‍ തീ കത്തിക്കും. 1.30നു പൊങ്കാല നൈവേദ്യം. 24നു രാത്രി കുരുതിതര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും. 25 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത 2009ലെ പൊങ്കാല ഗിന്നസ് ബുക്കിലെ റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിരുന്നു. ഉല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ 15ന് 6.30നു ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പിന്നണിഗായകന്‍ പി. ജയചന്ദ്രന് ആറ്റുകാല്‍ അംബ പുരസ്‌കാരം സമ്മാനിക്കും. ഉല്‍സവദിവസങ്ങളില്‍ രാത്രി 12 മണിയുടെ ദീപാരാധനയ്ക്കു ശേഷം നേര്‍ച്ചവിളക്കുകെട്ട് നടക്കും.
കുത്തിയോട്ടവും താലപ്പൊലിയുമാണു ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകള്‍. കാപ്പ് കെട്ടി കുടിയിരുത്തി മൂന്നാം ദിവസം മുതലാണു കുത്തിയോട്ട വ്രതം തുടങ്ങുക. 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളാണു വ്രതം അനുഷ്ഠിക്കുക. ഒന്‍പതാം ഉല്‍സവ ദിവസം ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് ഈ കുട്ടികളാണ്. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണു താലപ്പൊലിയില്‍ പങ്കെടുക്കുക. പൊങ്കാല കഴിഞ്ഞ് അന്നു രാത്രി ദേവി മണക്കാട് ശാസ്താംകോവിലിലേക്ക് എഴുന്നള്ളും. പിറ്റേന്നു രാവിലെ ശാസ്താംകോവിലിലെ പൂജയ്ക്കു ശേഷം ദേവിയുടെ എഴുന്നള്ളത്ത് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു തിരിക്കും.
അന്നു രാത്രി 9.45ന് കാപ്പ് അഴിച്ചശേഷം ഒരു മണിക്ക് കുരുതിതര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും. പൊങ്കാലയുടെ തല്‍സമയ സംപ്രേഷണം ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.attukal.org...ല്‍ കൂടി കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha