ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി... പകല്‍ 11.30 ന് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും
![](https://www.malayalivartha.com/assets/coverphotos/w657/326801_1738893347.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി... പകല്‍ 11.30 ന് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും
ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവമാണ് ഇന്ന്.ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം.ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാല്‍ പകല്‍ 11.30 നു ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും
അന്നേ ദിവസം വിവാഹം ബുക്ക് ചെയ്തിട്ടുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പേ കിഴക്കേ നടയിലെത്തി താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കണമെന്ന് ദേവസ്വം ബോര്‍ഡ് . പകല്‍ 11.30 നു ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമുണ്ടാകില്ല. വിവാഹം, ചോറൂണ്‍, തുലാഭാരം , മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് . ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം നാലരയ്ക്ക് ശേഷം ദര്‍ശന സൗകര്യം തുടരും.
അതേസമയം രാവിലെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം. 5 മണി മുതല്‍ കേളി, ഉച്ചക്ക് 12 മുതല്‍ 2 വരെ പഞ്ചവാദ്യം. 2 മുതല്‍ 4 വരെ മേളം -പെരുവനം കുട്ടന്‍ മാരാര്‍, കോട്ടപ്പടി സന്തോഷ് മാരാര്‍ & പാര്‍ടി, വൈകുന്നേരം നാലു മുതല്‍ കിഴക്കേ നടപ്പുരയില്‍ പറ. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം.
സന്ധ്യയ്ക്ക് 6.30 മുതല്‍ ദീപാരാധന, ദീപാലങ്കാരം കേളി. 7 മുതല്‍ തായമ്പക പല്ലശ്ശന സുധാകരന്‍ മാരാര്‍ & പാര്‍ട്ടി .രാത്രി 10 മുതല്‍ എഴുന്നള്ളിപ്പ്.10 മുതല്‍ 12.30 വരെ, പഞ്ചവാദ്യം 12.30 മുതല്‍ മേളം . 2 മുതല്‍ കളംപാട്ട്, കളംപൂജ മുതലായവ ഉണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha