ഗുരുവായൂരില്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി ഇന്ന് രാത്രി ചുമതലയേല്‍ക്കും....

ഗുരുവായൂരില്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി ഇന്ന് രാത്രി ചുമതലയേല്‍ക്കും. നിലവിലെ മേല്‍ശാന്തിയായ പുതുമന ശ്രീജിത്ത് നമ്പൂതിരി അത്താഴപൂജ കഴിഞ്ഞ് താക്കോല്‍ക്കൂട്ടം വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച് സ്ഥാനം ഒഴിയുന്നതാണ്.
ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് താക്കോല്‍ പുതിയ മേല്‍ശാന്തി അച്യുതന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കും. പുതിയ മേല്‍ശാന്തി ആറ് മാസക്കാലം ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകള്‍ ചെയ്യും. മേല്‍ശാന്തി മാറ്റ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ദര്‍ശന നിയന്ത്രണമുണ്ടായിരിക്കും.
" f
https://www.facebook.com/Malayalivartha