മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ക്ഷേത്രത്തിലെ കുംഭമാസ കൊട ഉത്സവത്തിന് കൊടിയേറി
മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന കുംഭമാസ കൊട ഉല്‍സവത്തിനു തുടക്കമായി. ഇന്നലെ രാവിലെ 7.10നു ദേവസ്വം തന്ത്രി എസ്. മഹാദേവ അയ്യരാണു കൊടിയേറ്റിയത്. ക്ഷേത്ര മേല്‍ശാന്തിമാരായ ചട്ടനാഥ കുരുക്കള്‍, പരമേശ്വരന്‍ കുരുക്കള്‍, വിനീഷ് കുരുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, കെ.ടി. പച്ചൈമാല്‍ എംഎല്‍എ, ജില്ലാ പൊലീസ് സൂപ്രണ്ട് ജി. ധര്‍മരാജന്‍, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ പൊന്‍ സ്വാമിനാഥന്‍, മണ്ടയ്ക്കാട് പഞ്ചായത്ത് പ്രസിഡന്റ് മഹേശ്വരി മുരുകേശന്‍, ക്ഷേത്ര മാനേജര്‍ ആറുന്മുഖധരന്‍, മുതിര്‍ന്ന ബിജെപി നോതാവ് എം.ആര്‍. ഗാന്ധി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു.
മാര്‍ച്ച് നാലിനു രാത്രി ഒന്നിനു വലിയ പടുക്കയും ഏഴിനു രാത്രി ഒന്‍പതരയ്ക്കു വലിയചക്ര തീവെട്ടി അലങ്കാര എഴുന്നള്ളത്തും എട്ടിനു രാത്രി 12നും ഒന്നിനും മധ്യേ ഒടുക്കുപൂജയും തുടര്‍ന്നു ദീപാരാധനയും നടക്കും. ഭക്തജനങ്ങള്‍ക്കു പൊങ്കാലയിടുന്നതിനായി ക്ഷേത്രത്തിനു സമീപമുള്ള സത്രം വളപ്പില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള നടൂര്‍ക്കരയില്‍ താല്‍ക്കാലിക ബസ് നിലയം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസിയും ടിഎന്‍എസ്ടിസിയും തിരുവനന്തപുരത്തുനിന്നു മണ്ടയ്ക്കാട്ടേക്കു പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha