ശബരിമല പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവ ഉത്സവത്തിന് കൊടിയേറി
ശബരിഗിരിനാഥന്റെ തിരുവുത്സവത്തിന് കൊടിയേറി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിക്കൂറ ശ്രീകോവിലിനുള്ളില്‍ പൂജിച്ച് ദേവ ചൈതന്യം ആവാഹിച്ച ശേഷം കൊടിമരച്ചുവട്ടിലെത്തിച്ച് പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് കൊടിയേറ്റിയത്. ഭക്തസഹസ്രങ്ങളുടെ ശരണാരവത്തിന്റെ അകമ്പടിയോടെ രാവിലെ 10.50 ന് നടന്ന കൊടിയേറ്റ് കര്‍മ്മത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.
ഇന്നുമുതല്‍ പള്ളിവേട്ട ഉത്സവമായ 22 വരെ രാവിലെ 11.30ന് ഉത്സവബലിയും ഉച്ചയ്ക്ക് ഒന്നു മുതല്‍ ഉത്സവബലി ദര്‍ശനവും നടക്കും. അഞ്ചാം ഉത്സവം മുതല്‍ ശ്രീഭൂതബലിക്ക് ശേഷം വിളക്കിനെഴുന്നെള്ളിപ്പ്. 22നാണ് പള്ളിവേട്ട 23ന് പമ്പയില്‍ അയ്യപ്പസ്വാമിക്ക് ആറാട്ട്. തുടര്‍ന്ന് സന്ധ്യയോടെ ആറാട്ട് തിരിച്ചെഴുന്നെള്ളിത്ത് സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും. അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha