മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥ് മെയ് 6 നു നടതുറക്കും
മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥില്‍ ക്ഷേത്രനട മെയ് 6 നു ഭക്തര്‍ക്കായി തുറക്കുമെന്ന് ബദരിനാഥ് - കേദാര്‍നാഥ് ക്ഷേത്രസമിതി അറിയിച്ചു. വിപുലമായ ചടങ്ങുകളോടെ പുലര്‍ച്ചെ 4.15 നാവും നട തുറക്കുക. മാസങ്ങളോളം ഇന്ത്യന്‍ സൈന്യത്തിന്റെ കാവലിലായിരുന്നു ക്ഷേത്രം. വൃശ്ചിക മാസത്തിലെ ആദ്യ പൂജയോടെ അഖണ്ഡജേ്യാതി തെളിയിച്ച ശേഷം നടയടച്ചാല്‍ പിന്നീട് അക്ഷയത്രിദീയ കഴിഞ്ഞുള്ള ശുഭദിനത്തിലാണ് നട തുറക്കുന്നന്നത്. വസന്തപഞ്ചമി ദിനത്തിലാണ് ക്ഷേത്ര നട തുറക്കുന്നതിനെ സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
മാസങ്ങളോളം കെടാതെ കത്തിനില്‍ക്കുന്നതാണ് അഖണ്ഡജേ്യാതി. ദീഘനാള്‍ കത്താന്‍ സഹായിക്കുന്ന പ്രതേ്യക ഔഷധ കൂട്ടുകളോടുകൂടിയ നെയ്യാണ് അഖണ്ഡ ജ്യോതി തെളിയിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ പാരമ്പര്യമായി അവകാശം സിദ്ധിച്ചുപോരുന്ന കുടുംബവുമുണ്ട്. അവരാണ് ഈ ഔഷധക്കൂട്ട് തയ്യാറാക്കുന്നത്.
ഉത്തരാഖണ്ഡിലെ ഒരു പട്ടണമാണ് ബദരിനാഥ്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ കടന്നാണ് ബദരിനാഥിലെത്തേണ്ടത്. അളകനന്ദയുടെ തീരത്താണ് ബദരിനാരായണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ധാമ തീര്‍ത്ഥാടന സ്ഥലങ്ങസില്‍ ഒന്നാണ് ബദരിനാഥ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നും ബദരിനാഥാണ്.
എല്ലാവര്‍ഷവും ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ അതിശൈത്യത്തിന് മുന്നോടിയായിട്ടാണ് ക്ഷേത്രം അടയ്ക്കുന്നത്. ആറുമാസം പ്രതിഷ്ഠയെ മന ഗ്രാമക്കാര്‍ കൈ കൊണ്ടു തുന്നിയ കമ്പിളിയുപയോഗിച്ച് മൂടുകയാണ് പതിവ്. അടയ്ക്കുന്ന ശ്രീകോവിലിനുള്ളില്‍ ഈ ആറുമാസവും നാരദ മഹര്‍ഷി പൂജചെയ്യാനെത്തും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ അടയ്ക്കുന്ന ശ്രീകോവിലിനുള്ളില്‍ പൂജാസാധനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടാകും.
ക്ഷേത്രം അടയ്ക്കുന്നതിന്റെ മുന്നോടിയായി ബദരിനാഥിലെ രണ്ടു പ്രതിഷ്ഠകള്‍ (ഉദ്ധവന്റെയും കുബേരന്റെയും) ക്ഷേത്രത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡുവേശ്വര ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും ആറുമാസം അവിടെ വച്ച് രണ്ടു പ്രതിഷ്ഠകള്‍ക്കും പൂജ നടത്തുകയും ചെയ്യും.
റാവല്‍ എന്നാണ് ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി അറിയപ്പെടുന്നത്. മലയാളിയാണ് ഇവിടുത്തെ പ്രധാന പൂജാരി. കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്ര ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ഇപ്പോഴത്തെ റാവല്‍. ബദരിനാഥിലെ പ്രതിഷ്ഠ വളരെ വിശേഷതകള്‍ നിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha