മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലം: മൃദംഗ ശൈലം അഥവാ മിഴാവ്കുന്ന്
കിഴക്ക് കുടക് മലനിരകളാലും തെക്കു പുരളിമലയാലും ചുറ്റപ്പെട്ടു കിടക്കുന്നതിന്റെ അടിവാരത്തില്‍ സ്ഥിതി ചെയുന്ന ചെറിയൊരു ഗ്രാമം മുഴക്കുന്ന്. ദക്ഷിണഭാരതത്തിലെ അതി പൗരാണിക ഗ്രാമമായ ഈ മുഴക്കുന്നിലാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉള്ളതാണ് ഈ ക്ഷേത്രം.വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അിറയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമാണ് അത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത് പിന്നീട് മുഴക്കുന്നായെന്നും പറയപ്പെടുന്നു.മൃദംഗശൈലം എന്ന വാക്കിന്റെ മലയാളപദം മിഴാവ്കുന്ന് എന്നാണ്. മിഴാവ്കുന്ന് പിന്നീട് മുഴക്കുന്നായെന്നും വിശ്വസിക്കപ്പെടുന്നു.
ശ്രീകോവിലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ദേവി മിഴാവ് രൂപത്തില്‍ സ്വയംഭൂവായ സ്ഥാനം നമുക്ക് കാണാന്‍ സാധിക്കും.കൂടതെ കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമായ കഥകളി രൂപമെടുത്തതും ഈ ക്ഷേത്രത്തില്‍ വെച്ചാണ്.കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോട്ടയം തമ്പുരാന്‍ കഥകളി സൃഷ്ടിച്ചതും ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥ രചിച്ചതും ഈ ക്ഷേത്രത്തില്‍ വെച്ചാണ്.
തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തൃപ്തിയാകാതെ വന്നു.അപ്പോള്‍ അദ്ദേഹം ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നതും ചരിത്രമാണ്. ഇന്നും ആ സ്ത്രീ വേഷം തന്നെയാണ് കഥകളിയില്‍ ഒരുമാറ്റവും വരുത്താതെ നിലവിലുള്ളത്. കുളത്തില്‍ പ്രത്യക്ഷപ്പെട്ട രൂപം അര ഭാഗം വരെ മാത്രം ഉള്ളതിനാല്‍ ആണ് ഇന്നും സ്ത്രീ വേഷത്തിനു അരക്കു താഴെ വെള്ള വസ്ത്രം മാത്രം ഉപയോഗിക്കുന്നത് എന്നും പറയപ്പെടുന്നു.
മുകളില്‍ പറഞ്ഞ കഥകളി സ്ത്രീ വേഷം പ്രത്യക്ഷപ്പെട്ട കുളം മുന്‍വശത്താണുള്ളത്. അടുത്ത കാലത്തായി കുളം നവീകരിച്ചിട്ടുണ്ട്. നല്ല വൃത്തിയായാണ് കുളം സംരക്ഷിച്ചിരിയ്ക്കുന്നത്.
കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി എന്നും പ്രസിദ്ധമായ മൃദംഗശൈലേശ്വരിദേവി, സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു. നാം ഏത് ഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്ന് സാരം.പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്‌ഘോഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാക്കന്മാര്‍ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്നു. ഈ വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പോര്‍ക്കാളി... പോര്‍ക്കലി ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം നിലവിലില്ല. അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.
അവിടെ നിന്ന് അധികം ദൂരം ഇല്ല കൊട്ടിയൂര്‍ക്ക്. ഉത്സവ സമയം അല്ലെങ്കില്‍ ആളും ആരവവും ഇല്ലാത്ത കൊട്ടിയൂര്‍. എല്ലാ ദിവസവും അവിടെ അന്നദാനം ഉണ്ട്. പിന്നെ ബാവലി പുഴ കാണുകയും ചെയ്യാം. അവിടെ രണ്ടു പാലമുണ്ട്. രണ്ടാമത്തെ പാലം കയറിയാല്‍ അക്കരെ ക്ഷേത്രത്തിലെത്താം. ഉത്സവ സമയത്ത് അല്ലാതെ ആരും അവിടേക്കു പോകില്ല എന്നാണ് ആചാരം.
https://www.facebook.com/Malayalivartha