വീണ്ടും ഒരു മസിനഗുഡി യാത്ര
സൗന്ദര്യം നുകരണമെങ്കില്‍ മസിനഗുഡിയിലേക്ക് പോകൂ. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാനന സുന്ദരിയെ സ്‌നേഹിക്കാത്തവരില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ പലര്‍ക്കും മസിനഗുഡി ഹരമാണ്. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി അതാണ് മസിനഗുഡി.
ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം. മസിനഗുഡി റോഡ്,ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍പാര്‍ക്ക് .
മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. കൊച്ചിയില്‍ നിന്നും ഏകദേശം 271 k.m ആണ് മസിനഗുഡിക്ക്.
മസിനഗുഡി ഏകദേശം 320 k m ,ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോര്‍റസ്റ്റ്ആണ്.
ഇവിടെ 3 k m ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും,കാട്ടുപോത്തുകളെയും,മയിലുകളും,വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.
https://www.facebook.com/Malayalivartha