കൊണാർക്കിലേക്കൊരു യാത്ര
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ഇവിടുത്തെ ആരാധനാമൂർത്തി സൂര്യദേവൻ ആണ്. ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകമെമ്പ ടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരുപാട് പ്രത്യേകതകൾ കൊണാർക്കിലുണ്ട്. സൂര്യക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്. സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. സൂര്യദേവക്ഷേത്രസമുച്ചയത്തിനകത്ത് തന്നെയായി മായാദേവി ക്ഷേത്രം വൈഷ്ണവക്ഷേത്രം എന്നീ പ്രശസ്ത ക്ഷേത്രങ്ങളുമുണ്ട്. കൊണാര്‍ക്കിലെ മുഖ്യദേവിയായ രാംചന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന രാമചന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാമചന്ദി മറ്റൊരു പ്രശസ്ത കേന്ദ്രമാണ്. അപ്രത്യക്ഷമായ ബുദ്ധ ആശ്രമം സ്ഥിതി ചെയ്തിരുന്ന കുറുമയില്‍ നിന്ന് പര്യവേക്ഷണം ചെയ്തെടുത്ത ബുദ്ധ പ്രതിമ ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മാതൃദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചൗരാസിയില ബാരാഹി ക്ഷേത്രം.
സൂര്യ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു.എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ നടക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസിക് ഡാന്‍സ് ഫെസ്റ്റിവലാണ്. ഒഡിസി, ഭരതനാട്യം, കഥക്, കുച്ചിപ്പുടി, ചാഹു നൃത്തം എന്നിവ ഈ വേളയില്‍ ഇവിടെ അവതരിപ്പിക്കുന്നു.
അസ്തമനവേളയില്‍ അഷ്ടരംഗയില്‍ നിന്നുള്ള ചക്രവാള ക്കാഴ്ച നയനമനോഹരമാണ്.മതകേന്ദ്രങ്ങളും സ്മാരകങ്ങളും കൂടാതെ കൊണാര്‍ക്കില്‍ ചന്ദ്രഭാഗ ബീച്ചും മുഖ്യ ടൂറിസ്റ്റ് ഘടകമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയവും കൊണാര്‍ക്കിലുണ്ട്. സൂര്യക്ഷേത്ര പരിസരത്തി നിന്ന് കണ്ടെടുത്ത പല അമൂല്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൊണാര്‍ക്കിലെ ഷോപ്പിങ്ങും സന്തോഷം പകരുന്നതാണ്. വര്‍ണശബളമായ കുടില്‍ വ്യവസായഉല്‍പന്നങ്ങള്‍ ഇവിടെയുണ്ട്. കസവുകൊണ്ട് അലങ്കരിച്ച കുടകള്‍ ബാഗുകള്‍ എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ മരത്തില്‍ തീര്‍ത്ത അലങ്കാരപ്പണികള്‍, കല്ലിലും പട്ടയിലും തീര്‍ത്ത ചിത്രപ്പണികള്‍ എന്നിവയും ഇവിടെ നിന്ന് ലഭിക്കും.
https://www.facebook.com/Malayalivartha