വിരസതയെ മറികടക്കാൻ യാത്രകൾ
യാത്രകൾ ഇഷ്ടപെടാത്തവരുണ്ടോ? ദൈനം ദിന ജീവിതം സമ്മാനിക്കുന്ന അലസതയും മാനസിക പിരിമുറുക്കവും ഒക്കെ ലഘൂകരിക്കാനായി നമ്മൾ യാത്രകൾ പോകാറുണ്ടല്ലോ. മുന്‍കൂട്ടി തീരുമാനിച്ച് പോകുന്ന യാത്രകള്‍ മാത്രമല്ല, പെട്ടെന്ന് പോകുന്ന ചെറിയ യാത്രകളും ജീവിതത്തില്‍ ആനന്ദവും സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. മാനസിക ഉല്ലാസത്തിനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സഹായിക്കുന്ന ഇത്തരം യാത്രകള്‍ കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ഇത്തരം യാത്രകള്‍ ആ വിരസതയെ മറികടക്കാന്‍ നമ്മളെ സഹായിക്കുന്നു.
ഒരു ലക്ഷ്യമില്ലാതെ രാവിലെ മുതല്‍ രാത്രി വരെ യാന്ത്രികമായ് ഓരോന്ന് ചെയ്ത് മുന്നോട്ട് പോകുന്ന അവസ്ഥ നമ്മളിൽ മടുപ്പുളവാക്കുകയും തൻമൂലം ഉന്മേഷക്കുറവ് ഉണ്ടാകുകയും ചെയ്യും. യാത്രകളിലൂടെ നമുക്കിത് മാറ്റിയെടുക്കാന്‍ സാധിക്കും. ആഴ്ചയിലെ അവസാന ദിവസങ്ങളിലോ, മറ്റ് അവധി ദിവസങ്ങളിലോ എവിടേക്കെങ്കിലും ഒന്ന് യാത്ര ചെയ്യുക. ജീവിതത്തിന്‍റെ സ്ഥിരം കാഴ്ചകളില്‍ നിന്ന് മാറി ഒരു ഒരു പുതിയ സ്ഥലമോ അല്ലെങ്കില്‍ പുതിയ ആളുകളെയോ കാണാനും അറിയാനും ശ്രമിക്കുക. അതിലൂടെ ജീവിതത്തിനു ഒരു പുതുമ ലഭിക്കുന്നു. മനസ്സിനു സന്തോഷം കിട്ടുന്നു. ഇത്തരം യാത്രകൾ നമുക് പലവിധ അറിവുകളും പ്രധാനം ചെയ്യുന്നു.
അങ്ങനെ ജീവിതത്തിന് ഒരു പുത്തന്‍ ഉണര്‍വ് ലഭിക്കുന്നു. അതിലൂടെ നാളെ നമുക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ചിന്ത ഉണ്ടാകുന്നു. അത് ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളുമെല്ലാം സന്തോഷത്തോടെ ചെയ്ത് തീര്‍ക്കാന്‍ നമുക്ക് ഊര്‍ജ്ജം നല്‍കുന്നു. ജീവിതത്തിനു ഒരു ലക്ഷ്യവും ഉദ്ദേശ്യവുമെല്ലാം കൈവരുന്നു. അത് ജീവിതത്തോടുള്ള മടുപ്പ് മാറ്റുകയും കൂടുതല്‍ ക്രിയാത്മകമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും കൈവരുന്നു.
യാത്രകള്‍ നമ്മെ പഠിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകമെന്താണെന്ന് മനസ്സിലാക്കിത്തരുന്നു. യാത്രകള്‍ നമ്മെ പക്വതയുള്ളവരാക്കുന്നു. വിഷമഘട്ടങ്ങളെ അതിജീവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
https://www.facebook.com/Malayalivartha