ചൂളം വിളിക്കുന്ന താഴ്വാരം
ഹിമാലയത്തിന്റെ താഴ്വാരത്തിൽ (ചൈനയുടെ ഭാഗത്ത്) കാണപ്പെടുന്ന ഒരു ഗോത്രവർഗമാണ് ‘ഹ്‌മോങ്’ (Hmong). ഇവർക്കിടയിൽ നിലനിൽക്കുന്ന ഒരു രസകരമായ ആചാരത്തെ നമുക്കു പരിചയപ്പെടാം. അതായത് രാത്രിയാകുമ്പോൾ കൗമാരപ്രായമെത്തിയ ആൺകുട്ടികൾ പ്രേമകവിതകൾ ചൂളംവിളിച്ച് നടക്കും. ഏതെങ്കിലും ഒരു വീട്ടിൽ നിന്നും ഒരു കൗമാരക്കാരി ഇതിനു മറുപടിയായി എന്തെങ്കിലും മൂളിയാൽ അതോടെ അവർതമ്മിൽ അനുരാഗത്തിലുമായി. ഇവിടുള്ള ആണ്കുട്ടികളെല്ലാം രാത്രിയായാൽ ചൂളം വിളിച്ചു നടപ്പാണ്.
അതുകൊണ്ടു തന്നെ തിരിച്ചറിയാനാകാത്ത പരസ്പരം മാറിപോകാനുള്ള സാധ്യത ഇല്ലേ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലെ. എന്നാൽ അത്തരം പ്രശനങ്ങൾ ഉണ്ടാകില്ല. കാരണം ചൂളം വിളിയിലൂടെ ആശയങ്ങൾ കൈമാറാൻ ഹ്‌മോങ് ജനതയ്ക്ക് കഴിവുണ്ട്. എന്നു മാത്രമല്ല, ചില കോഡുകൾ ഉപയോഗിച്ച് ആ ചൂളം വിളിയെ രഹസ്യഭാഷയാക്കാനും അവർക്കു കഴിയും.
ഇത്തരത്തിൽ ഒരു സംസാരരീതി തന്നെ ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കാമുകിയോടു മാത്രമല്ല, മറ്റുള്ളവരോടും ഇങ്ങനെ സംസാരിക്കാൻ അവർക്കാവും. കർഷകർ പാടത്തു നിന്ന് അന്യോന്യം വളരെയകലെയുള്ളവരുമായി ഇങ്ങനെ സംസാരിക്കും.ഇന്ന് സ്വന്തം നാട്ടിൽ വളരെ കുറച്ചു ഹ്‌മോങ് ജനങ്ങളേ ഉള്ളൂ കൂടുതലും മറ്റു രാജ്യങ്ങളിലാണ് ഉള്ളത്. ഭൂമിയിൽ ചൂളംവിളിയിലൂടെ ആശയങ്ങൾ കൈമാറാൻ കഴിയുന്ന വേറെയും ജനതയുണ്ട് എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഗ്രെനോബിളിലെ ജൂലിയൻ മേയർ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ തന്നെയുള്ള ‘അഖ’ എന്ന സമൂഹം താവോയിസ്റ്റ് ഗ്രന്ഥങ്ങൾ പഠിക്കുന്നത് ചൂളംവിളിയിലൂടെയാണ്. ചൂളം വിളിക്കുന്നതിലൂടെ ധ്യാനാവസ്ഥയിൽ എത്താൻ അവർക്ക് കഴിയുന്നു.
നമ്മൾ കരുതുമ്പോലെ നിസാരമല്ല ഈ ചൂളമടി. അനുകൂല സാഹചര്യങ്ങളാണെങ്കിൽ എട്ട് കിലോമീറ്റർ ദൂരം വരെ ഒരു ചൂളംവിളിക്ക് സഞ്ചരിക്കാൻ കഴിയുമത്രേ. മാത്രമല്ല, ചില പക്ഷികളുടെ ശബ്ദവുമായി ഇതിന് സാമ്യമുള്ളതു കൊണ്ട്, യുദ്ധരംഗത്ത് ശത്രുവിനെ കബളിപ്പിക്കാനും എളുപ്പമാണ്. ജന്തുക്കളെ ഭയപ്പെടുത്തി വേട്ടയാടാനും ഇവർ ഇത് ഉപയോഗിക്കുന്നു. സൈബീരിയയിൽ ഉള്ള ‘യുപിക്’ ജനത ചൂളംവിളിയിലൂടെ ആശയങ്ങൾ കൈമാറുകയും തിമിംഗില വേട്ട നടത്തുകയും ചെയ്യും. തിമിംഗിലങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഇവർ ചൂളംവിളിച്ച് തിമിംഗിലത്തെ അടുത്തെത്തിക്കുന്നു. എന്നിട്ട് കുന്തമെറിഞ്ഞ് കൊല്ലുന്നു. ചില പക്ഷികൾ മനുഷ്യനെ അനുകരിച്ചു ചൂളം വിളിക്കാറുണ്ട്. പക്ഷെ അവയ്ക്ക് പുതിയ കോഡ് ഭാഷകൾ രൂപീകരിക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha