പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായി ആവാഹിച്ചു നിൽക്കുന്ന കേരളത്തിന്റെ ഊട്ടി
പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം മുഴുവനായി ആവാഹിച്ചു നിൽക്കുന്ന റാണിപുരം കേരളത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഇവിടം വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും ഇവിടം സന്ദർശിക്കാം എന്നുള്ളതുകൊണ്ടാണ് കേരളത്തിന്റെ ഊട്ടി എന്ന് അറിയപ്പെടുന്നത്. മേഘജാലങ്ങൾ സ്വതന്ത്രമായി പാറിനടക്കുന്ന കാഴ്ച നമുക് ഇവിടെ ദർശിക്കാനാകും. കണ്ണിനും മനസിനും ഒരുപോലെ കുളിര്മയേകുന്ന ഒരു കാഴ്ചയാണത്. മലയുടെ മുകളിലെ മഞ്ഞും ചുറ്റുമുള്ള പച്ച പുതച്ച പ്രകൃതിയും സഞ്ചാരികളെ ആകർഷിക്കുന്നു.
കർണ്ണാടകയിലെ പനത്തടി വനമേഖലയിലാണ് റാണിപുരം ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മാടത്തുമല എന്ന് ആണ് ഇവിടം ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. നിബിഡ വനത്തിലൂടെയുള്ള ഒറ്റയടി പാതയിലൂടെ കയറി വേണം മുകളിലെത്താൻ. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘എല്ലാ മെയ് മാസത്തിലും നടക്കുന്നു. 2460 അടിയാണ് ഈ മലയുടെ ഉയരം. ഒറ്റയടി പാതയിലൂടെയുള്ള യാത്രയിൽ നമുക്ക് കാടിന്റെ വന്യ സൗന്ദര്യം ആവോളം നുകരാം. മലമുകളിൽ നിന്നും നോക്കുമ്പോൾ അങ്ങകലെയായി പരന്നു കിടക്കുന്ന പശ്ചിമഘട്ട സൗന്ദര്യത്തിന്റെ മനോഹാരിത ആസ്വദിക്കാം. പടിഞ്ഞാറേ ചക്രവാളത്തിൽ തിരകൾ കരയോട് സല്ലപിക്കുന്നു ഹൃദയഹാരിയായ കാഴ്ച കാണാം. റാണിപുരം സഞ്ചാരികൾക്കു ജീവിതത്തിൽ മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
ധാരാളം പക്ഷിലതാതികളെയും നമുക് ഇവിടെ ദർശിക്കാനാകും. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പല ജന്തുജാലങ്ങളെയും നമുക് കാണാന്കഴിയും. 200 ലേറെ വ്യത്യസ്ത തരത്തിൽപ്പെട്ട പക്ഷികളെ നമുക് ഇവിടെ കാണാൻ കഴിയും. ഇതുകൂടാതെ ധാരാളം സസ്തനികളും ഉരഗ ജീവികളെയും ഇവിടെ കാണാൻ കഴിയും. കരിമ്പരുന്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരൻ (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്.
ഒക്ടോബർമുതൽഏപ്രിൽവരെയുള്ളമാസങ്ങളാണ്ട്രക്കിങ്ങിനുംസാഹസികവിനോദസഞ്ചാരത്തിനുംഅനുയോജ്യമായസമയം. അപൂർവമായചോലവനങ്ങളുംമഴക്കാടുകളുമുൾപ്പെടുന്നറാണിപുരംവനമേഖല 139 ഹെക്ടറിൽവ്യാപിച്ചുകിടക്കുന്നു. കാഞ്ഞങ്ങാട്ട്നിന്ന് 45 കിലോമീറ്ററാണ്ദൂരം. കർണാടകയിൽനിന്ന് വരുന്നവർക്ക്മടിക്കേരി-വാഗമണ്ഡലം-പാണത്തൂർവഴി 100 കിലോമീറ്റർസഞ്ചരിക്കണം.
https://www.facebook.com/Malayalivartha