മുത്തുകളുടെ നാട്ടിലെ ലേസർ ഷോ
മുത്തുകളുടെ നാട് എന്താണെന്നറിയാമോ? ഇന്ത്യയുടെ ഇരട്ട നഗരങ്ങളിലൊന്നായ ഹൈദരാബാദ് ആണ് മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്. ഹൈദരബാദിന് മുത്തുകളുടെ നഗരം എന്ന് പേര് വരാൻ കാരണം ഹൈദരബാദിൽ നിന്നു 74 കിലോമീറ്റർ അകലത്തിലുള്ള ചന്ദൻപേട്ട് ആണ്. ഇവിടെയാണ് വൈവിധ്യമാർന്ന രീതിയിൽ മുത്തുകൾ രൂപപ്പെടുത്തുന്നത്.
ഹൈരാബാദിലെ കാഴ്ചകൾ അധികവും ഹുസൈൻ സാഗർ തടാകത്തെ ചുറ്റിപ്പറ്റിയാണ്. ഹൃദയ രൂപത്തിൽ നിർമിതമായ തടാകമാണിത്. ഈ തടാകമാണ് ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും ഇരട്ടനഗരങ്ങളായി വേർതിരിക്കുന്നത്. തടാകത്തിലെ ഏറ്റവും ആകർഷകം മധ്യത്തിൽ സ്ഥിതി ചെയ്യുന്ന 1992ൽ സ്ഥാപിച്ച ഗൗതമ ബുദ്ധെൻറ ഏകശില പ്രതിമയാണ്. 18 മീറ്റർ ഉയരമുള്ള പ്രതിമയുടെ ഭാരം 450 ടണ്ണാണ്. ലുംബിനി പാർക്കിൽ നിന്ന് ഹുസൈൻ സാഗറിലൂടെയുള്ള ബോട്ട് സർവിസിലൂടെ പ്രതിമക്കടുത്തെത്താം.
എൻ.ടി.ആർ. ഗാർഡൻ
ഇവിടെ 36 ഏക്കർ സ്ഥലത്ത് നഗര ഹൃദയത്തിലായി കാണപ്പെടുന്ന ഒരു പൂന്തോട്ടമാണ് എൻ.ടി.ആർ. ഗാർഡൻ. ഇവിടെ സഞ്ചാരികൾക്കായി ചെറിയൊരു ട്രെയിൻ സർവീസ് ഉണ്ട്. തുച്ഛമായ പണം കൊടുത്ത് അതിൽ കയറിയാൽ പൂന്തോട്ടത്തിൻെറ ഏതാണ്ടെല്ലാ ഭാഗത്തു കൂടെയും കൂകിപ്പാഞ്ഞ് കാഴ്ചകൾ കാണാം. നടന്നു ക്ഷീണിക്കേണ്ട ആവശ്യവുമില്ല സമയ നഷ്ടവും ഉണ്ടാകില്ല.
ലുംബിനി പാർക്ക്
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മീഡിയ ഫൗണ്ടേഷൻ ഷോ എന്ന് അറിയപ്പെടുന്നത് ഇവിടുത്തെ ലുംബിനി പാർക്കിലെ ലേസർ ഷോ ആണ്. ഇതിൽ ഹൈദരാബാദിെൻറ ഭൂത-വർത്തമാന- ഭാവി കാണിക്കുന്നു. 30 മിനിറ്റ് നീണ്ടു നിൽക്കുന്ന ഷോ ദിവസവും വൈകീട്ട് 7.15നും 8.30മാണുള്ളത്. നേർത്ത ജലധാരയിൽ പ്രൊജക്ടർ ഉപയോഗിച്ച് കാണിക്കുന്ന ഈ ഷോ ചിലപ്പോഴൊക്കെ അദ്ഭുതപ്പെടുത്തുന്നതും രസകരവുമാണ്. ഹുസൈൻ സാഗറിനരികെ 7.5 ഏക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന നഗര പൂന്തോട്ടമാണ് 1994 ൽ സ്ഥാപിച്ച ലുംബിനി പാർക്ക്.
ഗോൽക്കണ്ട ഫോർട്ട്
വ്യത്യസ്തമായ നാല് കോട്ടകളുൾക്കൊള്ളുന്നതാണ് ഗോൽക്കണ്ട ഫോർട്ട്. എട്ട് കവാടങ്ങളാണ് കോട്ടക്കുള്ളത്. അതിൽ പ്രധാനം കോട്ടയുടെ കിഴക്കുഭാഗത്തെ ബാല ഹസാരി കവാടമാണ്. ഓരോ കൊട്ടാരങ്ങളും അന്തപുരങ്ങളാലും ഹാളുകളാലും ക്ഷേത്രങ്ങളും പള്ളികളാലും ഗോപുര- പന്തികളാലും സമൃദ്ധമായിരുന്നു. അദ്ഭുതപ്പെടുത്തുന്നതും വിസ്മയകരവുമാണ് അതിെൻറ നിർമിതികൾ.
സാലർ ജങ് മ്യൂസിയം
സാലർ ജങ് രാജകുടുംബത്തിെൻറ വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവിധ തരത്തിലെ ഘടികാരങ്ങളും ഖുർആൻ കലക്ഷൻസുമൊക്കെ ഇവിടത്തെ പ്രത്യേകതയാണ്. കൂടാതെ ഇരട്ട പ്രതിമയും, സുതാര്യമായ തുണികൊണ്ട് മുഖം മറച്ച് നിൽക്കുന്ന പോലെ മുഴുവനായി മാർബിളിൽ തീർത്ത റബേക്കയുടെ പ്രതിമയും ഒക്കെ ആകർഷകങ്ങളാണ്. പറഞ്ഞാലും കണ്ടാലും തീരാത്തത്ര വിശേഷങ്ങൾ ഉണ്ട് ഹൈദരാബാദിന്.
https://www.facebook.com/Malayalivartha