നിഗൂഢതകള്‍ ഉറങ്ങുന്ന സ്വര്‍ണ്ണ ഗുഹകള്‍
ഗുഹകൾ എന്ന് കേൾക്കുമ്പോൾ തന്നെ നിഗൂഢത നിറഞ്ഞ ഓർമ്മകൾ ആണുണ്ടാവുക. മുത്തശ്ശിക്കഥകളിലെ ദുഷ്ട മന്ത്രവാദികൾ വിരാചിച്ചിരുന്ന ഒരിടം. അല്ലെ. ഇത്തരം ഗുഹകളിൽ നിന്നും പഴയ കാലത്തിന്റെ ചരിത്രവും ചിത്രവും പൊടിതട്ടിയെടുക്കാന്‍ സഹായിക്കുന്നു. അത്തരത്തിലൊന്നാണ് ബീഹാറിലെ രാജ്ഗിറിലുള്ള സോന്‍ബന്ദര്‍ ഗുഹകള്‍. നിഗൂഢതകള്‍ ഉറങ്ങുന്ന ഇവിടം കല്ലുകള്‍ കൊത്തിയുണ്ടാക്കിയ ഗുഹകളാണ്. സോന്‍ബന്ദര്‍ എന്ന വാക്കിന്റെ അർഥം സ്വര്‍ണ്ണ ഗുഹകള്‍ എന്നാണ്. ഈ സ്വർണ ഗുഹയ്ക്ക് പറയാനുള്ളതും ശ്രേഷ്ഠമായ പരമ്പര്യത്തിന്റെ കഥകളാണ്.
സോന്‍ബന്ദര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന രാജ്ഗിര്‍ പ്രശസ്തമായ മഗധ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നുവത്രെ. പിന്നീട് മൗര്യസാമ്രാജ്യമായി മാറിയ ഇവിടെ ജൈനിസത്തിനും ബുദ്ധിസത്തിനും വേരോട്ടമുണ്ടായിരുന്നു.
കൊച്ചിയില്‍ നിന്നും 2572 കിലോമീറ്റര്‍ ദൂരമുണ്ട് ബീഹാറിലെ നളന്ദയിലേക്ക്. നളന്ദയില്‍ നിന്നും തെക്കുമാറി വൈഭര്‍ മലനിരകള്‍ക്കു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha