ഒരു സ്ത്രീ നടത്തേണ്ട പത്ത് യാത്രകള്‍
നമ്മള്‍ നമ്മിലേക്ക് തന്നെ നോക്കുന്നത്, നമ്മെ കണ്ടെത്തുന്നത് യാത്രകളിലാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ തിരക്കുകള്‍ ഭര്‍ ്ത്താവ്, കുട്ടികള്‍, ജോലി, ഇതിനിടയില്‍ സ്വയം കണ്ടെത്തലിന് അവനവനിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ല. വിരസമെന്ന് തോന്നുന്ന ജീവിതത്തില്‍ പൂക്കാലം വിരിയിക്കാനുള്ള ഏറ്റവും .മികച്ചൊരുപാധി യാത്രകളാണ് . ഒരു സ്ത്രീ അവളുടെ ജീവിതചക്രത്തില്‍ നടത്തിയിരിക്കേണ്ട പത്ത് യാത്രകളുണ്ട്
ഊട്ടിയിലെ തണുപ്പില്‍ ചൂടുള്ള ഒരു കാപ്പി. കാപ്പി വീട്ടിലും കിട്ടും പക്ഷേ ഊട്ടിയില്‍ മരം കോച്ചുന്ന തണുപ്പില്‍ ഒരു കാപ്പി കുടിയ്ക്കുന്നത്. അതുമല്ലെങ്കില്‍ റോസ് ഗാര്‍ഡനിലെ പനിനീര്‍ പൂക്കളുടെ വൈവിധ്യം കണ്ട് വിസ്മയിക്കുന്നത്, എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത യാത്രയാണ് പലര്‍ക്കും ഇത്. ചിലര്‍ക്കത് കുളുമണാലിയാകാം, ചിലര്‍ക്ക് ഹോളണ്ടിലെ റ്റൂലിപ്പ് പാടങ്ങളാകാം.
വിരസതകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനം. മനസിലേക്ക് ഊഷ്മളത കൊണ്ടുവരാനായി ഒരു യാത്ര. അതൊരുപക്ഷേ ഇഷ്ടപ്പെട്ടൊരു കടല്‍ത്തീരം തേടിയാകാം. അതെല്ലെങ്കില്‍ അടിച്ചുപൊളിക്കാന്‍ എല്ലാ സാധ്യതകളുമുള്ളൊരു നഗരം തേടിയും ആകാം. ചിലപ്പോഴത് കാനന ഭംഗിയിലേക്കുള്ള യാത്രകളുമാകാം.
ജീവിതത്തില്‍ ഒരു തവണയെങ്കിലും ഒരോ സ്ത്രീയും തനിച്ചൊരു യാത്ര നടത്തിയിരിക്കണം. ഇത്തരം യാത്രകളിലൂടെ ലഭിക്കുന്ന ആത്മവിശ്വാസം ജീവിതത്തില്‍ മറ്റൊരവസരത്തിലും നിങ്ങള്‍ക്ക് ലഭിക്കില്ല. ആരെയും ആശ്രയിക്കാതെ ഈ ലോകത്തില്‍ ഓരോ വ്യക്തിക്കും ജീവിക്കാനാകുമെന്ന വലിയൊരു തിരിച്ചറിവിലേക്കാവും ഇത്തരം യാത്രകള്‍ നിങ്ങളെ കൂട്ടികൊണ്ട് പോകുക.
പക്ഷേ ഇത്തരം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സുരക്ഷയുള്ളതായിരിക്കണം. ഒരു അത്യാവശം വന്നാല്‍ ബന്ധപ്പെടാനുള്ള നമ്പറും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.
നിങ്ങളുടെ പൂര്‍വ്വികരുമായി ബന്ധമുള്ള സ്ഥലങ്ങള്‍ അത് ചിലപ്പോള്‍ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ തറവാടായിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ജനിച്ച വീട്, അതുമല്ലെങ്കില്‍ നിങ്ങളുടെ അച്ഛനും അമ്മയും പഠിച്ച സ്‌കൂള്‍ അങ്ങനെ നിങ്ങളുമായി ബന്ധപ്പെട്ട പൈതൃകങ്ങള്‍ നിലനില്‍ക്കുന്നിടത്തേക്ക് ഒരു യാത്ര പോകണം ജീവിതത്തില്‍ ഒരിക്കലെങ്കിലും.
കാറിലും ഫ്‌ളൈറ്റിലുമൊക്കെ നാം ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടാകാം. പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും പൂര്‍ണമായും ട്രെയിനില്‍ ഒരു യാത്ര നടത്തണം, ട്രെയിന്റെ ജാലകത്തിലൂടെ അറിയാത്ത കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് ഒരു ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചുവരണം.
അതെ ഒരു ഒരുക്കവും നടത്താതെ, അവസാന നിമിഷം നടത്തുന്ന തട്ടിക്കൂട്ട് യാത്രകള്‍ തരുന്ന അനുഭവവും വ്യത്യസ്തമായിരിക്കും.
ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരിക്കും സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങള്‍. അതിലും സുന്ദരമായിരിക്കും നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകള്‍. ഇത്തരം സൗഹൃദ യാത്രകള്‍ സമ്മാനിക്കുന്ന നിമിഷം ജീവിതത്തില്‍ പിന്നീടൊരിക്കലും കിട്ടില്ല.സാഹസിക യാത്രകള്‍ ആത്മവിശ്വാസത്തോടൊപ്പം ആരോഗ്യവും വര്‍ദ്ധിപ്പിക്കും. ഏറെ അപകടങ്ങളില്ലാത്ത സാഹസിക യാത്രകള്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും നടത്തിയിരിക്കണം.
അറ്റമില്ലാത്ത റോഡിലൂടെ കാറോടിച്ച്, കൈകഴയ്ക്കുമ്പോള്‍ വഴിയരികില്‍ നിര്‍ത്തിയൊരു കട്ടന്‍ ചായ കുടിച്ച്, അങ്ങനെ ഒരു യാത്ര തരുന്ന അനുഭൂതി തികച്ചും വ്യത്യസ്തമായിരിക്കും.
നമുക്ക് മാത്രമായല്ലാ മറ്റുള്ളവര്‍ക്കു വേണ്ടിയും വല്ലപ്പോഴുമൊരിക്കല്‍ യാത്രകള്‍ നടത്തണം. ഒരു വീടുവയ്ക്കാന്‍ സഹായിക്കാനോ. ഒരു നേരത്തെ ഭക്ഷണം നല്‍കാനോ വേണ്ടിയും യാത്രകള്‍ നടത്തണം.
അപ്പോള്‍ സ്ത്രീകളേ തയ്യാറായിക്കോളൂ.. ഈ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് യാത്രകളും.
https://www.facebook.com/Malayalivartha