ബിസിനസ് യാത്രകള്‍ അവിസ്മരണീയമാക്കാം
ബിസിനസ് യാത്രകള്‍ മോഹിപ്പിക്കുമ്പോഴും പലപ്പോഴും സമ്മര്‍ദം ഒരു വില്ലനാകാറുണ്ട്. നിലവിലുള്ള പല സാങ്കേതികവിദ്യകളും ഇത്തരം യാത്രകളില്‍ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക, യാത്രാ സമയങ്ങള്‍ ഏകോപിപ്പിക്കുക, പോകുന്ന ഇടങ്ങളില്‍ യാത്രകള്‍ക്കുള്ള സൗകര്യം ക്രമപ്പെടുത്തുക, തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഒരു യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് നാം ശ്രദ്ധിക്കേണ്ടത്.ബിസിനസ് യാത്രകള്‍ പലപ്പോഴും മോഹിപ്പിക്കുന്നവ തന്നെയാണ്.എന്നാല്‍ പലപ്പോഴും സമ്മര്‍ദം ഇത്തരം യാത്രകളെ .കലുഷിതമാക്കാറുണ്ട്. ബിസിനസ് സംബന്ധമായ യാത്രകള്‍ നടത്തുന്ന പത്തില്‍ ഒമ്പത് ആളുകളും ഇത്തരം സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ബുക്കിംഗ് ഡോട്‌കോമിന്റെ ഗവേഷണത്തില്‍ വ്യക്തമാകുന്നത്.
എന്നാല്‍ സാങ്കേതികവിദ്യയുപയോഗിച്ച് ബിസിനസ് യാത്രകള്‍ തടസങ്ങള്‍ ഇല്ലാതെയാക്കാനുള്ള വമ്പന്‍ സാധ്യതകള്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യമാക്കുന്ന ഹോട്ടലുകള്‍ മുതല്‍ ലഗേജുകള്‍ക്ക് വയര്‍ലസ് ബ്ലൂടൂത്ത് ലോക്കുകള്‍ വരെ ഉറപ്പുവരുത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യകള്‍ നിലവില്‍ വന്നു കഴിഞ്ഞു. യാത്രകള്‍ക്കായി നടത്തുന്ന ബുക്കിംഗുകള്‍ എളുപ്പമാണെങ്കിലും യാത്ര പിരിമുറുക്കങ്ങള്‍ നിറഞ്ഞതാവാം. ഇത്തരം സാഹചര്യങ്ങളില്‍ ഡോപ്പല്‍ പോലുള്ള സംവിധാനങ്ങളുടെ സഹായം തേടാം.
നിങ്ങളുടെ മാനസികാവസ്ഥ എളുപ്പം മാറ്റാന്‍ ഇതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യവഴി സാധിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ' മൂഡ് ചേഞ്ചിംഗ് ' ബാന്‍ഡാണ് ഇത്. നിങ്ങളുടെ ഹൃദയമിടിപ്പ് പോലെ മൃദുലമായ ഒരു താളം ഇത് കൈത്തണ്ടയില്‍ സൃഷ്ടിക്കും. ഇത് നമ്മെ ശാന്തരാക്കുകയും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് വലിയ രീതിയില്‍ സാധിക്കുമെന്ന് ഡോപെലിന്റെ സഹസ്ഥാപകന്‍ ജാക് ഹൂപ്പര്‍ പറയുന്നു. ഏറെ നേരം നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകളില്‍ പ്രശാന്തത ലഭിക്കാന്‍ ഡോപ്പല്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ബിസിനസ് യാത്രകള്‍ എന്നത് മീറ്റിംഗുകള്‍ക്കും ഫ്‌ളൈറ്റുകള്‍ക്കുമിടയിലുള്ള ഓട്ടമാവാറുണ്ട് പലപ്പോഴും. ഒരാള്‍ക്ക് ഒരു തീന്‍മേശയെന്ന ആവശ്യം എല്ലായ്‌പ്പോഴും മുന്നോട്ട് വയ്ക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനും പ്രൊഫഷണലുകളെ സഹായിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ വിപണിയിലുണ്ട്. ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൈന്‍ ഹീറോ എന്ന ആപ്ലിക്കേഷന്‍ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്നതിലെ നിങ്ങളുടെ വിരസത ഇല്ലാതാക്കും. ഇത്തരം യാത്രകളില്‍ എല്ലാ ദിവസവും തനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ആരെയും മുഷിപ്പിക്കും.
പുതിയ ആളുകളെ പരിചയപ്പെടാനും അവരോടൊന്നിച്ച് ഒരു ഭക്ഷണമേശ പങ്കിടാനുമുള്ള അവസരമാണ് ഡൈന്‍ ഹീറോ ഉറപ്പു വരുത്തുന്നത്. 2016 ഒക്‌റ്റോബറിലാണ് ഈ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. നാല് പങ്കാളികളെ വരെ കൂട്ടി ഭക്ഷണം കഴിക്കാനുള്ള അവസരം ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ആളുകളെ ആപ്ലിക്കേഷന്‍ വഴി നമുക്ക് തീന്‍ മേശ പങ്കിടാന്‍ ക്ഷണിക്കാം.
യാത്രകഴിഞ്ഞു വരുന്നതോടെ ഈ പിരിമുറുക്കങ്ങള്‍ അവസാനിച്ചുവെന്ന് കരുതരുത്. യാത്രാച്ചെലവുകളുടെ കണക്കെടുപ്പുകള്‍ ഇത്തരക്കാരെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും. ഇതില്‍ നിന്നുള്ള മോചനത്തിന് ട്രാവല്‍ ബാങ്കെന്ന മറ്റൊരു ആപ്ലിക്കേഷന്‍ കൂടി പ്രയോജനപ്പെടുത്താം. ചെലവുകള്‍ നിയന്ത്രിച്ച് യാത്രകള്‍ കൂടുതല്‍ സുവ്യക്തമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ ബിസിനസുകാരെ സഹായിക്കും.
https://www.facebook.com/Malayalivartha