ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഓഫ്‌റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഓഫ്‌റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു. എക്‌സ്പള്‍സിന്റെ 200 സി.സി വകഭേദമാണ് ഹീറോ പുറത്തിറക്കുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മോഡല്‍ ഹീറോ ആദ്യമായി അവതരിപ്പിച്ചത്.
ഹീറോയുടെ പ്രശസ്തമായ ഓഫ് റോഡ് മോഡലായ ഇംപള്‍സിന്റെ പരിഷ്‌കരിച്ച വകഭേദമാണ് എക്‌സ്പള്‍സ്. ദൂരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് എക്‌സ്പള്‍സിനെ ഹീറോ അണിയിച്ചൊരുക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനും എന്‍ജിനുമെല്ലാം ദൂരയാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുന്‍ വശത്തുള്ള വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ ക്ലസ്റ്റര്‍, ലഗേജ് വെക്കാനുള്ള സൗകര്യം എന്നിവയെല്ലാമാണ് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. അഗ്രസീവായ ഡിസൈനാണ് ഹീറോ ബൈക്കിനായി നല്‍കിയിരിക്കുന്നത്.
200 സി.സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും എക്‌സ്പള്‍സിന്റെ ഹൃദയം. 18 ബി.എച്ച്.പി കരുത്തും 17 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് എക്‌സ്പള്‍സിലുണ്ടാവുക. 220എം.എം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്.
ഓഫ് റോഡ് യാത്രകള്‍ക്ക് ഇത് ഏറെ സഹായകമാണ്. 21 ഇഞ്ച് വീല്‍ മുന്‍വശത്തും 19 ഇഞ്ച് വീല്‍ പിന്‍വശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍ പിന്‍ ടയറുകള്‍ക്ക് ഡിസ്‌ക് ബ്രേക്കാണ് ഉള്ളത്. സുരക്ഷക്കായി എ.ബി.എസും ഉള്‍പ്പെടുത്തിയിരിക്കുന്നു
https://www.facebook.com/Malayalivartha