ഹോണ്ടയുടെ പുതിയ മോഡല്‍ സിബി150 ആര്‍ സ്ട്രീറ്റ്സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
ഹോണ്ടയുടെ പുതിയ മോഡല്‍ സിബി150 ആര്‍ സ്ട്രീറ്റ്സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. കഴിഞ്ഞ ആഴ്ച പുതിയ സ്ട്രീറ്റ്സ്റ്റര്‍ തായ്‌ലന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 99,800 ബാത്ത് ആണ് തായ്‌ലന്‍ഡില്‍ വില (ഇന്ത്യന്‍ രൂപ ഏകദേശം രണ്ടുലക്ഷം രൂപ). പുതിയ പെയിന്റ് സ്‌കീമുകളും ബ്രേക്ക് കാലിപ്പറില്‍ പൂശിയ തിളക്കമേറിയ ചുവപ്പ് നിറവും ബൈക്കിന് സ്‌പോര്‍ട്ടീ ലുക്ക് നല്‍കുന്നു.
പുതിയ സിബി150 ആര്‍ ല്‍ സ്റ്രാന്‍ഡേര്‍ഡ് എ ബി എസ്, കരുത്തുറ്റ എന്‍ജിന്‍, ഉയര്‍ന്ന ഫീച്ചറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 25 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ് സ്പീഡ്. നേക്കഡ് ശൈലിയിലാണ് ബൈക്കിനെ ഹോണ്ട രൂപപ്പെടുത്തിയിരിക്കുന്നത്. 1ലിറ്ററിന് 50 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇന്ധന ടാങ്കില്‍ എട്ടര ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളും. സ്ട്രീറ്റ്സ്റ്ററിന് രണ്ടുമീറ്ററിനടുത്ത് നീളവും 1.2മീറ്റര്‍ വീല്‍ബെയ്‌സുമുണ്ട്. 25 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്.
യൂറോ6 അധിഷ്ഠിതമായ, ലിക്വിഡ് കൂളായ 149 സി.സി എന്‍ജിനാണ് ബൈക്കിന് കരത്തേകുന്നത്. 20 എച്ച്.പി കരുത്തും 15 എന്‍.എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. ആറ് ഗീയറുകളാണുളളത്. വെളള, ചുവപ്പ് എന്നീ നിറഭേദങ്ങളാണുളളത്. ഇന്ത്യന്‍ വിപണിയിലെ വില ഒന്നരലക്ഷം രൂപയാണ് പ്രതിക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha