പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30
സാംസംഗിന്റെ ലോ എന്‍ട്രി ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ30. സ്ലിം പ്രൊഫൈലോടു കൂടിയ വലിയ സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് ഗ്യാലക്‌സി എ30. ഫോണിന്റെ പിന്‍ഭാഗം നിര്‍മിച്ചിരിക്കുന്നത് പോളി കാര്‍ബണേറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ്. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണുള്ളത്.16 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സറും 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സറും കൂടിച്ചേര്‍ന്ന ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്.
മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്.മുന്നിലെ വാട്ടര്‍നോച്ച് ഡിസ്‌പ്ലേയോടു ചേര്‍ന്നാണ് സെല്‍ഫി ക്യാമറ ഇടംപിടിച്ചിരിക്കുന്നത്. മിഡ്‌റേഞ്ച് എക്‌സിനോസ് 7904 പ്രോസസ്സറാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.
https://www.facebook.com/Malayalivartha