ഇത് എന്റെ ചോയ്സ്; ശരീരഭാരം കൂടുന്നതും കുറഞ്ഞിരിക്കുന്നതുമൊക്കെ എന്റെ ഇഷ്ടം, ബോഡി പോസിറ്റിവ് ഫാഷൻ ഇൻഫ്ലുവൻസറായ തൻവി ഗീത രവിശങ്കര്‍ പങ്കുവച്ച വിഡിയോ വൈറൽ
സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ ജീവിക്കാൻ യുവതയ്ക്ക് താല്പര്യം ഇല്ല. ഏവരും തങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാനാണ് താൽപര്യപ്പെടുന്നത്. ഇത് തന്നെയാണ് എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതോടൊപ്പം തന്നെ സ്വന്തം ശരീരത്തെ കുറിച്ച് അവനവന് ആത്മവിശ്വാസം ആണ് ആദ്യം ഉണ്ടാകേണ്ടത്. ഈ സന്ദേശം പകര്‍ന്നുകൊണ്ട് ബോഡി പോസിറ്റിവ് ഫാഷൻ ഇൻഫ്ലുവൻസറായ തൻവി ഗീത രവിശങ്കര്‍ പങ്കുവച്ച വിഡിയോ വൈറലായി മാറുകയാണ്.
അതായത് പത്താൻ സിനിമയിലെ ബഷറാം രംഗ് എന്ന പാട്ടിനു ബിക്കിനി ധരിച്ച് മനോഹരമായി ചുവടുവയ്ക്കുകയാണ് തൻവി. പർപ്പിൾ ബിക്കിനിയിലാണ് വിഡിയോയില്‍ തൻവി എത്തിയിരിക്കുന്നത്. ‘നാണക്കേട് തോന്നേണ്ട കാര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ചിലരുടെ കണ്ണുകളിലെ ‘നാണമില്ലാത്ത’വരാകാം, അതൊരു രസമാണ്. നമ്മൾ 2023 ലേക്ക് പ്രവേശിച്ചിരിക്കുന്നു. മാപ്പ് പറയാനൊന്നും ഇല്ല.’- എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ പത്താനിലെ ഗാനത്തിനു ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തൻവി. തൻവിയുടെ നൃത്ത വിഡിയോ സോഷ്യല്‍ മീഡിയില്‍ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീകളുടെ ഫാഷനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും മുന്‍പും നിരവധി പോസ്റ്റുകൾ തന്‍വി പങ്കുവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha