കേരളത്തിലെ മഹാരാജാസ് കോളജിൽ വച്ച് ചിത്രീകരിച്ച് മുൻ വിദ്യാർത്ഥിയുടെ സംഗീത വീഡിയോ അന്താരാഷ്ട്ര ടി.വി. ചാനലുകളിൽ തരംഗം സൃഷ്ടിക്കുന്നു....
അന്തരാഷട്ര ടി.വി ചാനലുകളിൽ "വേൾഡ് വിഷൻ എച്ച്.ഡി " പ്രശ്സ്ത മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത സംഗീത വീഡിയോകൾ "വണ്ടർ വാൾ" "ഹോപ്പ്സ് ആൻ ത്ഥം " തരംഗം സൃഷ്ടിക്കുന്നു.
"ലോൺലി അയാം ക്രയിങ്ങ് " എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. അന്ത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. അന്ത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് "ഐ ലൈക് ഇറ്റ്" വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു.
മഹാരാജാസ് കോളേജ് എന്നുള്ളത് ഒരു വികാരമാണ്. അതുകൊണ്ടാണ് മഹാരാജാസ് കോളേജ് മുൻവിദ്യാർത്ഥി കുടിയായ അന്താരാഷ്ട്ര പോപ്പ്- റോക്ക് താരവും, നടനും, സെലിബ്രറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. അന്ത്രപ്പേർ താൻ പഠിച്ച കോളേജിലെത്തുകയും അവിടെ ഏറ്റവും പുതിയ സംഗീത വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. മഹാരാജാസ് കോളേജിന്റെ മുക്കും മൂലയുമടക്കം ഈ വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട് . പല മഹാന്മാരും പഠിച്ച മഹാരാജാസ് കോളേജിലെ പ്രശ്സ്തമായ, ചരിത്ര മൂല്യമുള്ള പിരിയൻ ഗോവണിയും, സെൻട്രൽ സർക്കിളും, മെയിൽ ഹാൾ അടക്കം സംഗീത വീഡിയോയിൽ ഉൾപ്പെടുന്നു.
ഈ കാരണങ്ങളാൽ ഇപ്പോൾ മഹാരാജസ് കോളേജിലെ വിദ്യാർത്ഥികളും, മുൻ വിദ്യാർത്ഥികളും വണ്ടർ വാൾ എന്ന സംഗീത വീഡിയോ പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള പാശ്ചാത്യ സംഗീത വീഡിയോ മഹാരാജാസ് കോളേജും, കേരളത്തിന്റെ വിശ്വഭംഗി ഒപ്പിയെടുക്കുന്ന പ്രകൃതിരമണീയമായ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചിത്രീകരിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള പാശ്ചാത്യരടക്കം മഹാരാജാസ് കോളേജിന്റെയും, കേരളത്തിന്റെയും ഭംഗി " വണ്ടർ വാൾ " എന്ന ഈ സംഗീത വീഡിയോയിലൂടെ അറിഞ്ഞു കഴിഞ്ഞു.
"വണ്ടർ വാൾ" എന്ന സംഗീത വീഡിയോ "യുട്യൂബ് വെബ് സൈറ്റിലെ മ്യൂസിക്ക് ഫീച്ചേർഡ് റീലീസിഡ് ദീസ് വീക്ക് " എന്ന ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു, വിവിധ അന്തരാഷ്ട്ര ടി.വി ചാനലുകളിൽ മറ്റും സംപ്രേക്ഷണം ചെയ്തുവരുകയാണ്. "വണ്ടർ വാൾ " എന്ന ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞും.
നവീൻ ജെ. അന്ത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യിഎന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന "ബാറ്റിൽ ഓഫ് ദ ബാന്റ്സ് " എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്. മുംബൈ - ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും - സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. അന്ത്രപ്പേർ. പാശ്ചാത്യ സംഗീത റേഡിയോ ഷോകളുടെ റേഡിയോ ജോക്കി, ആയും പ്രവർത്തിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂർ നീണ്ടു നില്ക്കുന്ന "നവീൻ ജെ. അന്ത്രപ്പേർ മ്യൂസിക് നെറ്റ് " ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ് , ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ.
നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.
അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.
പുകയല്ല പാട്ടാണു ലഹരി - വ്യത്യസ്തമായ സ്വഭാവം
ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ " ഡ്രഗ്സ്" മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് "സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ" എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ.
"സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്. അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.
നവീൻ ജെ. അന്ത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു.
https://www.facebook.com/Malayalivartha