ജനുവരി15ന് അമേരിക്കയിൽ നടന്ന 2023ലെ വിശ്വസുന്ദരി മത്സരത്തിൽ പല മത്സരാർത്ഥികളും തന്നെ അവഗണിച്ചുവെന്ന് മിസ് റഷ്യ അന്ന ലിന്നിക്കോവ.... അമേരിക്കയിലെയും യുക്രെയിനിലെയും മത്സരാർത്ഥികൾക്ക് അനുകൂലമായി പക്ഷപാതപരമായിരുന്നു സൗന്ദര്യമത്സരമെന്നു അന്ന ലിന്നിക്കോവ..
ജനുവരി15ന് അമേരിക്കയിൽ നടന്ന 2023ലെ വിശ്വസുന്ദരി മത്സരത്തിൽ പല മത്സരാർത്ഥികളും തന്നെ അവഗണിച്ചുവെന്ന് മിസ് റഷ്യ അന്ന ലിന്നിക്കോവ. അമേരിക്കയിലെയും യുക്രെയിനിലെയും മത്സരാർത്ഥികൾക്ക് അനുകൂലമായി പക്ഷപാതപരമായിരുന്നു സൗന്ദര്യമത്സരമെന്നു അന്ന ലിന്നിക്കോവ ആരോപിച്ചു. ഒരു റഷ്യൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അന്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പരിപാടിയിൽ പങ്കെടുത്ത പരിചയക്കാരിൽ നിന്നുപോലും നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നു. മത്സരത്തിനിടെ അനേകം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. തുടക്കത്തിൽതന്നെ യുക്രെനിയൻ സമൂഹമാദ്ധ്യമ ഉപഭോക്താക്കളിൽ നിന്ന് അധിക്ഷേപങ്ങളും ഭീഷണികളും നേരിട്ടിരുന്നു. യുക്രെയിനിലെ വളരെക്കാലമായി പരിചയമുള്ളവർപോലും കടുത്ത ഭാഷയിലെ കമന്റുകളാണ് അയച്ചത്.
മത്സരത്തിനിടെ തന്റെ മാതൃരാജ്യം അറിഞ്ഞ് പലരും തന്നെ അവഗണിച്ചു. യുക്രെയിനിൽ നിന്നും സ്വിറ്റ്‌സർലാൻഡിൽ നിന്നുമുള്ള മത്സരാർത്ഥികൾ തീയിൽനിന്ന് ഓടിപ്പോവുന്നതുപോലെയാണ് തന്നിൽ നിന്ന് ഓടിയൊളിച്ചത്. യുക്രെയിനിൽ നിന്നുള്ള മത്സരാർത്ഥിയായ വിക്ടോറിയ അപനാസെങ്കോ തന്നോട് സംസാരിക്കാൻ പോലും തയ്യാറാകാത്തതിൽ സഹതാപം തോന്നിയെന്നും അന്ന കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha