വാലന്റൈന്‍സ് ഡേയെ തുടര്‍ന്ന് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും.
വോഡഫോണ്‍ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫര്‍ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ റീഡീം ചെയ്യാനാകൂ.
അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് വിപുലീകൃത വാലന്റൈന്‍സ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭ്യമാകും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കുന്നതാണ്. മാത്രവുമല്ല എല്ലാ കൂപ്പണുകള്‍ക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കുകയും ചെയ്യും. ഈ ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. അവസാന തീയതി എന്നാണെന്ന് ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക ട്വീറ്റിലൂടെയാണ് വോഡഫോണ്‍ ഐഡിയ വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
299 രൂപയ്‌ക്കോ അതിന് മുകളിലോ ഉയര്‍ന്ന ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന എല്ലാ വിഐ ഉപയോക്താക്കളും. ഫെബ്രുവരി 14-നോ അതിന് മുമ്പോ ഉള്ള 299 അല്ലെങ്കില്‍ ഉയര്‍ന്ന പ്ലാനുകള്‍ക്കോ 5ജിബി അധിക ഡാറ്റ വരെ സൗജന്യമായി ലഭിക്കുന്നതാണ്.
എന്നിരുന്നാലും, 5 ജിബി അധിക ഡാറ്റ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. 199,299 രൂപയുടെ റീച്ചാര്‍ജുകള്‍ക്കും ഈ ഓഫറുകളുണ്ട്. ഫെബ്രുവരി 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂകയുള്ളൂ.
ഫെബ്രുവരി 10-നോ അതിനു ശേഷമോ റീചാര്‍ജ് പൂര്‍ത്തിയാക്കുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത ജിയോ ഉപഭോക്താക്കള്‍ക്കും നിശ്ചിത കാലയളവിലേക്ക് ചില അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ കൂപ്പണുകളും മൈജിയോ ആപ്പ് വഴി റിഡീം ചെയ്യപ്പെടും. റീചാര്‍ജ് പ്രോസസ് ചെയ്ത് 72 മണിക്കൂറിന് ശേഷമേ വൗച്ചറുകള്‍ ലഭിക്കു. കൂപ്പണുകള്‍ റിഡീം ചെയ്യാന്‍ 30 ദിവസം വരെ കഴിയും.
https://www.facebook.com/Malayalivartha