ഫയര്‍-ബോള്‍ട്ടിന്റെ 240x240പിക്സല്‍ റെസലൂഷനുള്ള 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ഫീച്ചര്‍ ചെയ്യുന്ന പുതിയ സ്മാര്‍ട് വാച്ച് പുറത്തിറങ്ങി

ഫയര്‍-ബോള്‍ട്ടിന്റെ 240 X240 പിക്സല്‍ റെസലൂഷനുള്ള 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ഫീച്ചര്‍ ചെയ്യുന്ന പുതിയ സ്മാര്‍ട് വാച്ച് പുറത്തിറങ്ങി.
പുതിയ 'ക്വാണ്ടം' സ്മാര്‍ട് വാച്ച് ഫെബ്രുവരി 14 മുതല്‍ ആമസോണിലും ഫയര്‍ബോള്‍ട്ട് ഡോട്ട് കോമിലും 2,999 രൂപയ്ക്ക് വാങ്ങാന്‍ ലഭ്യമാകുമെന്ന് കമ്പനി . കറുപ്പ്, ചുവപ്പ്, പച്ച, നീല എന്നീ നാല് നിറങ്ങളിലാണ് ഇത് വരുന്നത്.
ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ്, വോയ്സ് അസിസ്റ്റന്റ്, ടിഡബ്ല്യുഎസ് കണക്ട്, ഒന്നിലധികം സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 350 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപയോഗിക്കാം. ബ്ലൂടൂത്ത് കോളിങ്ങിന് രണ്ട് ദിവസം വരെയും ബാറ്ററി ലഭ്യമാകും.
ഹൃദയമിടിപ്പ്, ഉറക്കം, ശരീരത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയ ആരോഗ്യ കാര്യങ്ങളും പുതിയ സ്മാര്‍ട് വാച്ച് നിരീക്ഷിക്കുന്നു. ഇത് 128 എംബി ഇന്‍-ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. പുതിയ വാച്ചില്‍ ഇന്‍-ബില്‍റ്റ് സ്പീക്കറും മൈക്കും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് വാച്ചില്‍ നിന്ന് നേരിട്ട് വോയ്സ് കോളുകള്‍ ചെയ്യാനും കോളുകള്‍ സ്വീകരിക്കാനും കഴിയും. അലാം, ടൈമര്‍, സ്റ്റോപ്പ് വാച്ച് തുടങ്ങി ഫീച്ചറുകളുമുണ്ട്.
https://www.facebook.com/Malayalivartha